മു​ത്തോ​ലി: മു​ത്തോ​ലി സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌കൂള്‍ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ഞ്ഞൂ​ര്‍ ലയണ്‍​സ് ക്ല​ബ്ബി​ന്‍റെ​യും പാ​ലാ ബ്ല​ഡ് ഫോ​റ​ത്തി​ന്‍റെ​യും എ​ച്ച്ഡി​എ​ഫ്‌​സി ബാ​ങ്കി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി.​ സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​മാ​ത്യു ആ​ന​ത്താ​ര​യ്ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ർ​ന്ന യോ​ഗം മു​ത്തോ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രൺജി​ത്ത് ജി. ​മീ​നാ​ഭ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ല​യ​ണ്‍ ഡി​സ്ട്രി​ക്‌ട് ചീ​ഫ് പ്രോ​ജ​ക്‌​ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​ബി മാ​ത്യു പ്ലാ​ത്തോ​ട്ടം, പാ​ലാ ബ്ല​ഡ് ഫോ​റം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഷി​ബു തെ​ക്കേ​മ​റ്റം, പ്രി​ന്‍​സി​പ്പ​ൽ മി​നി മാ​ത്യു, ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് നി​ഖി​ല്‍ ഷാ​ജു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ജോ ജോ​സ​ഫ്, എ​ച്ച്ഡി​എ​ഫ്‌​സി ബാ​ങ്ക് മാ​നേ​ജ​ര്‍ പ്ര​ദീ​പ് ജി. ​നാ​ഥ്, ജി​ന്‍​സി​മോ​ള്‍ ഡൊ​മി​നി​ക്, ഡോ. ​മി​ഷ, സി​സ്റ്റ​ര്‍ അ​നി​ലി​റ്റ് എ​സ്എ​ച്ച് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കോട്ടയം എ​സ്എ​ച്ച് മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍ ബ്ല​ഡ് ബാ​ങ്കാ​ണ് ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ഈ​​രാ​​റ്റു​​പേ​​ട്ട: മു​​സ്‌​‌​ലിം ഗേ​​ള്‍​സ് ഹ​​യ​​ര്‍ സെ​​ക്ക​​ൻ​​ഡ​​റി സ്‌​​കൂ​​ളി​​ല്‍ മെ​​ഗാ ര​​ക്ത​​ദാ​​ന ക്യാ​​മ്പ് ന​​ട​​ത്തി. പാ​​ലാ ബ്ല​​ഡ് ഫോ​​റം ജ​​ന​​റ​​ല്‍ ക​​ണ്‍​വീ​​ന​​ര്‍ ഷി​​ബു തെ​​ക്കേ​​മ​​റ്റം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സ്‌​​കൂ​​ളി​​ലെ എ​​ന്‍​എ​​സ്എ​​സ്, ഗൈ​​ഡ് യൂ​​ണി​​റ്റു​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പാ​​ലാ ബ്ല​​ഡ് ഫോ​​റ​​ത്തി​​ന്‍റെ​​യും അ​​രു​​വി​​ത്തു​​റ ല​​യ​​ണ്‍​സ് ക്ല​​ബ്ബി​​ന്‍റെ​യും എ​​ച്ച്ഡി​​എ​​ഫ്‌​​സി ബാ​​ങ്കി​​ന്‍റെ​യും സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് ക്യാ​​മ്പ് ന​​ട​​ത്തി​​യ​​ത്. പ്രി​​ന്‍​സി​​പ്പ​​ല്‍ പി.​​പി. താ​​ഹി​​റ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.