കോട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വീണ്ടും മെ​ഡെ​ക്സ്
Wednesday, October 11, 2023 7:00 AM IST
ഗാ​​ന്ധി​​ന​​ഗ​​ർ: ഏ​​ഴു വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു ശേ​​ഷം കോ​​ട്ട​​യം ഗ​​വ. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ന​​ട​​ക്കു​​ന്ന മെ​​ഡെ​​ക്സ് -23 ന്‍റെ ന​​ട​​ത്തി​​പ്പി​​നു സ്വാ​​ഗ​​ത സം​​ഘം രൂ​​പീ​​ക​​രി​​ച്ചു.

അ​​വ​​സാ​​ന​​മാ​​യി 2015 ലാ​​ണ് ഇ​​വി​​ടെ മെ​​ഡെക്സ് പ്ര​​ദ​​ർ​​ശ​​നം ന​​ട​​ന്ന​​ത്. അ​​തി​​നൂ​​ത​​ന സാ​​ങ്കേ​​തി​​ക വി​​ദ്യ​​ക​​ൾ ആ​​രോ​​ഗ്യ​​രം​​ഗ​​ത്ത് വ​​രു​​ത്തി​​യ സു​​പ്ര​​ധാ​​ന മാ​​റ്റ​​ങ്ങ​​ൾ എ​​ങ്ങ​​നെ ഫ​​ല​​പ്ര​​ദ​​മാ​​യി വി​​നി​​യോ​​ഗി​​ക്ക​​പ്പെ​​ടു​​ന്നു എ​​ന്ന​​റി​​യു​​വാ​​ൻ പൊ​​തു ജ​​ന​​ങ്ങ​​ൾ​​ക്ക് മെ​​ഡെ​​ക്സ് പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ലൂ​​ടെ​ ക​​ഴി​​യും. കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ നാ​​ല്പ​​തോ​​ളം വി​​ഭാ​​ഗ​​ങ്ങ​​ൾ സ​​ഹ​​ക​​രി​​ച്ചാ​​ണ് പ്ര​​ദ​​ർ​​ശ​​നം ഒ​​രു​​ക്കു​​ന്ന​​ത്. 26 നു ​​തു​​ട​​ങ്ങി ന​​വം​​മ്പ​​ർ 12ന് ​​സ​​മാ​​പി​​ക്കു​​ന്ന മെ​​ഡെ​​ക്സ് മെ​​ഡി​​ക്ക​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് ന​​ട​​ക്കു​​ന്ന​​ത്.

ഇ​​ന്ന​​ലെ ന​​ട​​ന്ന സ്വാ​​ഗ​​ത​​സം​​ഘ രൂ​​പീ​​ക​​ര​​ണ യോ​​ഗം മ​​ന്ത്രി വി.​എ​​ൻ. വാ​​സ​​വ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പ്രി​​ൻ​​സി​​പ്പ​ൽ ഡോ.​​എ​​സ്. ശ​​ങ്ക​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.


ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് കെ.​​വി. ബി​​ന്ദു, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് ആ​​ര്യ രാ​​ജ​​ൻ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം അ​​ന്ന​​മ്മ മാ​​ണി, മെ​​ഡി.​ കോ​​ള​​ജ് സൂ​​പ്ര​​ണ്ട് ഡോ. ​​ടി.​കെ. ​ജ​​യ​​കു​​മാ​​ർ, വൈ​​സ് പ്രി​​ൻ​​സി​​പ്പ​ൽ ഡോ.​ ​വ​​ർ​​ഗീ​​സ് പി. ​​പു​​ന്നൂ​​സ്, ഡെ​​പ്യൂ​​ട്ടി സൂ​​പ്ര​​ണ്ട് ഡോ.​ ​സാം ക്രി​​സ്റ്റി മാ​​മ്മ​​ൻ, ഓ​​ർ​​ത്തോ വി​​ഭാ​​ഗം മേ​​ധാ​​വി​​യും സ്റ്റു​​ഡ​​ന്‍റ്സ് യൂ​​ണി​​യ​​ൻ സ്റ്റാ​​ഫ് അ​​ഡ്വൈ​​സ​​റു​​മാ​​യ ഡോ.​ടിജി. തോ​​മ​​സ് ജേ​​ക്ക​​ബ്, ന​​ഴ്സിം​​ഗ് കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​ൽ ഡോ. ​​വി.​​കെ. ഉ​​ഷ, ഹാ​​രീ​​സ് ഹു​​സൈ​​ൻ, സ്റ്റു​​ഡ​​ൻ​​സ് യൂ​​ണി​​യ​​ൻ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി പി. ​മു​​ഹ​​മ്മ​​ദ് ആ​​ദി​​ൽ, ​വൈ​​സ് ചെ​​യ​​ർ​​പേ​​ഴ്സ​​ൻ അ​​ന്ന എ​​ൽ​​ദോ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.