വീടിന്റെ മുറ്റമിടിഞ്ഞു തോട്ടിലേക്കു വീണു
1450852
Thursday, September 5, 2024 7:14 AM IST
കറുകച്ചാൽ: ശക്തമായ മഴയിൽ കറ്റുവെട്ടി തായിപ്രാൽ കാട്ടകുന്നേൽ ചെല്ലപ്പന്റെ വീടിന്റെ മുറ്റവും മതിലും ഇടിഞ്ഞു തോട്ടിലേക്ക് വീണു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
മഴവെള്ളം താഴ്ന്നതിനെത്തുടർന്ന് പത്തടിയോളം ഉയരത്തിലുള്ള കയ്യാല ഇടിഞ്ഞ് തോട്ടിലേക്ക് വീഴുകയായിരുന്നു. വീടിന്റെ തറയോടു ചേർന്നുള്ള ഭാഗം പൂർണമായി ഇടിഞ്ഞു താഴ്ന്നു. അവശേഷിക്കുന്ന ഭാഗങ്ങൾ എപ്പോൾ വേണമെങ്കിലും തോട്ടിലേക്ക് പതിക്കാവുന്ന അവസ്ഥയിലാണ്.