ജല്‍ജീവന്‍ പൈപ്പ് സ്ഥാപിക്കാന്‍ കുഴിച്ച റോഡുകള്‍ നന്നാക്കണം
1450854
Thursday, September 5, 2024 7:14 AM IST
കറുകച്ചാല്‍: ജല്‍ജീവന്‍ പൈപ്പ് സ്ഥാപിക്കാന്‍ കുഴിച്ച റോഡുകള്‍ നന്നാക്കണമെന്ന് കേരള കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം സമ്മേളനം.
മണ്ഡലം പ്രസിഡന്റ് സി.വി. തോമസ്കുട്ടിയുടെ അധ്യക്ഷതയില്‍ ചേർന്ന സമ്മേളനം കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു.
തോമസ് കുന്നപ്പള്ളി, പി.സി. മാത്യു, അജിത് മുതിരമല, സന്തോഷ് കാവുകാട്ട്, ജോസഫ് ദേവസ്യാ, ലാല്‍ജി തോമസ്, ഒ.ജെ. വര്‍ഗീസ്, സി.ടി. തോമസ്, ഏബ്രഹാം ജോസ്, ജോഷി വെള്ളാവൂര്‍, ജോയി മുണ്ടപ്പള്ളി, ജോണ്‍സി തോമസ്, സജി തോമസ്, രാജമ്മ രവീന്ദ്രന്, ബീന വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.