നഗ്നതാ പ്രദർശനം നടത്തിയ അഭിഭാഷകനെതിരേ കേസ്
1450899
Thursday, September 5, 2024 11:40 PM IST
മുട്ടം: ജീവനക്കാർക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ അഭിഭാഷകനെതിരേ കേസ്. വീഡിയോ കോണ്‍ഫറൻസ് വഴി കോടതി നടപടികൾ നടന്നുകൊണ്ടിരിക്കെ കോടതിയിലെ വനിതാ ജീവനക്കാർക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ അഭിഭാഷകനെതിരെയാണ് കേസെടുത്തത്. കൊല്ലം ബാറിലെ അഭിഭാഷകൻ ടി.കെ. അജനെതിരെയാണ് മുട്ടം കോടതിയിലെ വനിതാ ജീവനക്കാർ മുട്ടം പോലീസിൽ പരാതി നൽകിയത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
കഴിഞ്ഞ രണ്ടിന് രാവിലെ 11.45 നാണ് സംഭവം. അഡീഷണൽ ഡിസ്ട്രിക് ആന്‍ഡ് സെഷൻസ് കോടതി നാലിൽ വീഡിയോ കോണ്‍ഫറൻസ് വഴി നടപടികൾ തുടരുന്നതിനിടെയാണ് വനിതാ ജീവനക്കാരികളുടെ മുന്നിൽ വീഡിയോ കോണ്‍ഫറൻസിലൂടെ അഭിഭാഷകൻ നഗ്നതാ പ്രദർശനം നടത്തിയത്.