റൂ​ട്ട് ക​നാ​ൽ ചെ​യ്ത പെ​ൺ​കു​ട്ടി​യു​ടെ വാ​യി​ൽ നീ​ഡി​ൽ; പരാതി നൽകി
Monday, September 23, 2024 11:36 PM IST
അ​മ്പ​ല​പ്പു​ഴ: റൂ​ട്ട് ക​നാ​ൽ ചെ​യ്ത പെ​ൺ​കു​ട്ടി​യു​ടെ വാ​യി​ൽ നീ​ഡി​ൽ. ഡോ​ക്ട​ർ​മാ​രു​ടെ അ​നാ​സ്ഥ​യ്ക്കെ​തി​രേ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ. പു​റ​ക്കാ​ട് ക​മ്മ​ത്തി​പ്പ​റ​മ്പ് മ​ഠം വീ​ട്ടി​ൽ ഗി​രീ​ഷ്-സം​ഗീ​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ആ​ർ​ദ്ര​യു​ടെ വാ​യി​ലാ​ണ് നീ​ഡി​ൽ ക​ണ്ട​ത്. പു​റ​ക്കാ​ട് എ​സ്എ​ൻഎം ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ആ​ർ​ദ്ര ആ​ല​പ്പു​ഴ ദ​ന്ത​ൽ കോ​ള​ജി​ലാ​യി​രു​ന്നു ഏ​താ​നും നാ​ൾ മു​ൻ​പ് റൂ​ട്ട് ക​നാ​ൽ ചെ​യ്ത​ത്.

പി​ന്നീ​ട് ഇ​ട​തു ക​വി​ളി​ൽ ശ​ക്ത​മാ​യ വേ​ദ​ന​യും നീ​രും വ​ന്നു. ഇ​തി​നുശേ​ഷം വേ​ദ​ന സം​ഹാ​രി ക​ഴി​ച്ച​തോ​ടെ വേ​ദ​ന കു​റ​ഞ്ഞു. എ​ന്നാ​ൽ, പി​ന്നീ​ടും ശ​ക്ത​മാ​യ വേ​ദ​ന​യു​ണ്ടാ​യ​തോ​ടെ തോ​ട്ട​പ്പ​ള്ളി​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ എ​ക്സ്റേ ​പ​രി​ശോ​ധ​ന​യി​ലാ​ണ് വാ​യി​ൽ നീ​ഡി​ൽ ഉ​ള്ള​ത് ക​ണ്ട​ത്.


ഈ ​വി​വ​രം റൂ​ട്ട്ക​നാ​ൽ ചെ​യ്ത ദ​ന്ത​ൽ കോ​ള​ജി​ലെ ഡോ​ക്ട​റെ വി​ളി​ച്ച​റി​യി​ച്ച​പ്പോ​ൾ അ​ടു​ത്ത ദി​വ​സം കോ​ള​ജി​ലെ​ത്താ​നാ​ണ് പ​റ​ഞ്ഞ​ത്. സം​ഭ​വ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഡോ​ക്ട​ർ​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​ലും ദ​ന്ത​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​നും ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ പ​രാ​തി ന​ൽ​കി.