വെ​ട്ടി​ക്കോ​ട് ആ​യി​ല്യം മ​ഹോ​ത്സ​വത്തിനു തു​ട​ക്കം
Monday, September 23, 2024 11:36 PM IST
ചാ​രും​മൂ​ട്: ആ​ദി​മൂ​ലം വെ​ട്ടി​ക്കോ​ട് നാ​ഗ​രാ​ജ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ആ​യി​ല്യം മ​ഹോ​ത്സ​വ​ത്തി​ന് തു​ട​ക്കം. 28 നാ​ണ് ആ​യി​ല്യം മ​ഹോ​ത്സ​വം. ക​ന്നി​മാ​സ​ത്തി​ലെ ആ​യി​ല്യ​മാ​ണ് വെ​ട്ടി​ക്കോ​ട്ക്ഷേ​ത്ര​ത്തി​ൽ ആ​ഘോ​ഷി​ക്കു​ന്ന​ത്. കേ​ര​ള സൃ​ഷ്ടി​ക്കു​ശേ​ഷം പ​ര​ശു​രാ​മ​ൻ ആ​ദ്യ​മാ​യി നാ​ഗ​രാ​ജ​പ്ര​തി​ഷ്ഠ ന​ട​ത്തി​യ ക്ഷേ​ത്ര​മാ​ണ് വെ​ട്ടി​ക്കോ​ട് നാ​ഗ​രാ​ജ​സ്വാ​മി ക്ഷേ​ത്ര​മെ​ന്നാ​ണ് ഐ​തി​ഹ്യം.

എ​ല്ലാ ദി​വ​സ​വും രാ​വി​ലെ നി​ർ​മാ​ല്യദ​ർ​ശ​നം, അ​ഭി​ഷേ​കം, ഗ​ണ​പ​തി ഹ​വ​നം, ഉ​ച്ച​പൂ​ജ എ​ന്നി​വ ന​ട​ക്കും. ഇ​ന്ന് ന​ങ്ങ്യാ​ർ​കൂ​ത്ത്, നാ​ളെ മാ​ന​സ​ജ​പ​ല​ഹ​രി 26ന് ​വ​യ​ലി​ൻ നാ​ദ​വി​സ്മ​യം, 27ന് ​വൈ​കു​ന്നേ​രം ആ​റി​ന് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ പൂ​യം തൊ​ഴ​ൽ ദീ​പാ​രാ​ധ​ന രാ​ത്രി 9ന് ​മേ​ജ​ർ​സെ​റ്റ്ക​ഥ​ക​ളി എ​ന്നീ പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളും ന​ട​ക്കും.


28ന് ​ആ​യി​ല്യം മ​ഹോ​ത്സ​വ​ദി​വ​സം പു​ല​ർ​ച്ചെ മൂ​ന്നി​ന് പ​ള്ളി​യു​ണ​ർ​ത്ത​ൽ, നി​ർ​മാ​ല്യദ​ർ​ശ​നം, 8 മു​ത​ൽ സോ​പാ​ന​സം​ഗീ​തം, 11 .30ന് ​നാ​ഗ​സ്വ​രസേ​വ, വൈ​കി​ട്ട് മൂ​ന്നി​ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ ആ​യി​ല്യം എ​ഴു​ന്ന​ള്ള​ത്ത്. രാ​ത്രി ഏ​ഴി​ന് സ​ര്‍​പ്പ​ബ​ലി എ​ന്നി​വ​യും ന​ട​ക്കും.

29ന് ​രാ​വി​ലെ ഇ​ള​നീ​ർ അ​ഭി​ഷേ​ക​ത്തോ​ടെ ആ​യി​ല്യം ഉ​ത്സ​വ​ച്ച​ട​ങ്ങു​ക​ൾ സ​മാ​പി​ക്കും. ക​ന്നി​മാ​സ​ത്തി​ലെ ആ​യി​ല്യ​മാ​ണ് വെ​ട്ടി​ക്കോ​ട്‌ പ്ര​ധാ​ന​മെ​ങ്കി​ലും തു​ലാം മാ​സ​ത്തി​ലെ ആ​യി​ല്യ​വും ഇ​വി​ടെ ആ​ഘോ​ഷി​ക്കാ​റു​ണ്ട്‌. ഒ​ക്ടോ​ബ​ർ 25 മു​ത​ൽ 29 വ​രെ​യാ​ണ് തു​ലാം മാ​സ​ത്തി​ലെ ആ​യി​ല്യം ച​ട​ങ്ങു​ക​ൾ.