മ​സ്തി​ഷ്ക പ​ഠ​നം; ചി​ങ്ങോ​ലി സ്വ​ദേ​ശി​ക്ക് രാ​ജ്യാ​ന്ത​ര പു​ര​സ്കാ​രം
Sunday, September 22, 2024 11:12 PM IST
ഹ​രി​പ്പാ​ട്: ദീ​ർ​ഘ​കാ​ല ഓ​ർ​മ​ക​ൾ ത​ല​ച്ചോ​റി​ൽ എ​ങ്ങ​നെ സം​ഭ​രി​ക്ക​പ്പെ​ടു​ന്നു എ​ന്ന​റി​യാ​ൻ ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി തു​ട​രു​ന്ന പ​ഠ​നം മു​ൻ​നി​ർ​ത്തി മ​ല​യാ​ളി ഗ​വേ​ഷ​ക​ൻ ഡോ.​ സ​ജി​കു​മാ​ർ ശ്രീ​ധ​ര​ന് "ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ" പു​ര​സ്കാ​രം. സി​ങ്ക​പ്പൂ​ർ നാ​ഷ​ണ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ സ്കൂ​ൾ ഓ​ഫ് മെ​ഡി​സി​നി​ൽ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​ണ് ചി​ങ്ങോ​ലി സ്വ​ദേ​ശി​യാ​യ സ​ജി​കു​മാ​ർ.

കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ യൂ​ണി​വേ​ഴ്സി​റ്റി ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​സ്തി​ഷ്ക ഗ​വേ​ഷ​ക​രു​ടെ രാ​ജ്യാ​ന്ത​ര സം​ഘ​ട​ന​യാ​യ "അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സ്റ്റ​ഡീ​സ് ഓ​ഫ് ന്യൂ​റോ​ൺ​സ് ആ​ൻ​ഡ് ബ്രെ​യി​ൻ ഡി​സീ​സ്"(​എ​എ​ൻ​ഡി) ആ​ണ് പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ച​ത്. ഓ​ർ​മ​ക്കു​റ​വ്, പ​ഠ​ന​വൈ​ക​ല്യ​ങ്ങ​ൾ, മാ​ന​സി​കപ്ര​ശ്ന​ത്താ​ലു​ണ്ടാ​കു​ന്ന ഓ​ർ​മ​ക​ളു​ടെ വ്യ​തി​യാ​നം തു​ട​ങ്ങി​യ​വ​യെ മ​ന​സി​ലാ​ക്കാ​ൻ സ​ജി​കു​മാ​റി​ന്‍റെ പ​ഠ​ന​ങ്ങ​ൾ ഗ​വേ​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന​താ​യി അ​വാ​ർ​ഡ് നി​ർ​ണ​യ​സ​മി​തി വ്യ​ക്ത​മാ​ക്കി.


ചി​ങ്ങോ​ലി എ​ട്ടാം വാ​ർ​ഡി​ൽ സൗ​പ​ര്‍​ണി​ക​യി​ൽ കെ.​ ശ്രീ​ധ​രന്‍റെ യും പ​രേ​ത​യാ​യ സ​ര​സ​മ്മ​യു​ടെ​യും മ​ക​നാ​ണ്. പാ​ല​ക്കാ​ട് ചി​ത​ലി ന​വ​ക്കോ​ട് സ്വ​ദേ​ശി​യും സി​ങ്ക​പ്പൂ​ർ നാ​ഷ​ണ​ൽ യൂ​ണി​വേ​ഴ്സി​യി​ൽ​ത്ത​ന്നെ ന്യൂ​റോ സ​യ​ന്‍റി​സ്റ്റു​മാ​യ ഡോ.​ ഷീ​ജ ന​വ​ക്കോ​ടാ​ണ് ഭാ​ര്യ.