പ​ഴ​വ​ങ്ങാ​ടി മാ​ർ സ്ലീ​വാ ഫൊ​റോ​ന പ​ള്ളി പ്ര​ധാ​ന തി​രു​നാ​ൾ ഇ​ന്ന്
Sunday, September 22, 2024 3:33 AM IST
ആ​ല​പ്പു​ഴ: പ​ഴ​വ​ങ്ങാ​ടി മാ​ർ സ്ലീ​വാ ഫൊ​റോ​ന തീ​ർ​ഥാ​ട​ന പ​ള്ളി​യി​ലെ പ്ര​ധാ​ന തി​രു​നാ​ളും കൊ​ടി​യി​റ​ക്ക​വും ഇ​ന്ന്. രാ​വി​ലെ 6.30നും പത്തി​നും വൈ​കുന്നേരം അഞ്ചിനു​മാ​ണ് തി​രു​നാ​ൾ കു​ർ​ബാ​ന​ക​ൾ. വൈ​കുന്നേരം അ​ഞ്ചി​ന് ന​ട​ക്കു​ന്ന തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജി​ബി​ൻ കേ​ഴ​പ്ലാ​ക്ക​ൽ കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും തി​രു​ശേ​ഷി​പ്പ് വ​ണ​ക്ക​വും കൊടി​യി​റ​ക്കും.


വി​വി​ധ ക​ർ​മാ​നു​ഷ്ഠാ​ന​ങ്ങ​ൾ​ക്ക് വി​കാ​രി ഫാ. ​സി​റി​യ​ക് കോ​ട്ട​യി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​ജൂ​ലി​യ​സ് തീ​മ്പ​ല​ങ്ങാ​ട്ട്, ഫാ. ​മ​ണി​ലാ​ൽ ക്രി​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.