പാ​രീ​ഷ് മി​ഷ​ന്‍ സ​മാ​പി​ച്ചു
Monday, September 23, 2024 11:36 PM IST
മാ​വേ​ലി​ക്ക​ര: പ​ത്തി​ച്ചി​റ സെ​ന്‍റ് ജോ​ണ്‍​സ് ഓ​ര്‍​ത്ത​ഡോ​ക്സ് വ​ലി​യപ​ള്ളി ശ​തോ​ത്ത​ര സു​വ​ര്‍​ണ​ജു​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഓ​ര്‍​ത്ത​ഡോ​ക്‌​സ് വൈ​ദി​ക സെ​മി​നാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ലുദി​വ​സ​മാ​യി ന​ട​ത്തി​വ​ന്ന പാ​രീ​ഷ് മി​ഷ​ന്‍ സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം വൈ​ദി​ക സെ​മി​നാ​രി വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​മാ​ത്യൂ​സ് മാ​ര്‍ തീ​മോ​ത്തി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി കെ.​എം.​ വ​ര്‍​ഗീ​സ് ക​ളീ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​സ​ന്തോ​ഷ് വി.​ ജോ​ര്‍​ജ്, ഫാ.​ കെ.​പി.​ വ​ര്‍​ഗീ​സ്, ഫാ.​ ഗീ​വ​ര്‍​ഗീ​സ് പൊ​ന്നോ​ല, ഫാ.​കോ​ശി മാ​ത്യു, ട്ര​സ്റ്റി റോ​യ് ത​ങ്ക​ച്ച​ന്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജോ​ണ്‍.​കെ.​മാ​ത്യു, ബി​ജു ചെ​ട്ടി​കു​ള​ങ്ങ​ര, പ്രഫ. കെ.​വ​ര്‍​ഗീ​സ്, വ​ര്‍​ഗീ​സ് ​എം.​ നെ​ല്ലി​ത്ത​റ, മാ​ത്യു ജോ​ര്‍​ജ്, അ​ല​ക്‌​സ് മാ​ത്യു, ബ​സാം ജോ​യി, ഫി​ലി​പ്പ് സാ​മു​വ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ല്‍ വൈ​ദി​ക വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് മെ​മന്‍റോ ന​ല്‍​കി ആ​നു​മോ​ദി​ച്ചു.