കാ​പ്പ നി​യ​മ​പ്ര​കാ​രം കരുതൽ ത​ട​ങ്ക​ലി​ലാ​ക്കി
Sunday, September 22, 2024 3:33 AM IST
കായം​കു​ളം: കാ​പ്പ നി​യ​മ​പ്ര​കാ​രം കു​പ്ര​സി​ദ്ധ ഗു​ണ്ട​യെ അ​റ​സ്റ്റ് ചെ​യ്ത് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി. കാ​യം​കു​ളം കൃ​ഷ്ണ​പു​രം ഞ​ക്ക​നാ​ൽ അ​നൂ​പ് ഭ​വ​നം വീ​ട്ടി​ൽ അ​നൂ​പി(ശ​ങ്ക​ർ-27) നെ​യാ​ണ് കാ​പ്പ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ല​ട​ച്ച​ത്.

കു​റ്റ​ക​ര​മാ​യ ന​ര​ഹ​ത്യാ ശ്ര​മം, പി​ടി​ച്ചു​പ​റി, അ​ടി​പി​ടി തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ളെ 2023ൽ ​കാ​പ്പ നി​യ​മ പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യി​രു​ന്നു. കൂ​ടാ​തെ 2021ൽ ​ കാ​പ്പ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്തി​യെ​ങ്കി​ലും ഇ​ത് ലം​ഘി​ച്ച് ഇ​യാ​ൾ ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ച​തി​ന് കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്തിരുന്നു.


ക​രു​ത​ൽ ത​ട​ങ്ക​ൽ ഉ​ത്ത​ര​വി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെത്തുട​ർ​ന്ന് കാ​യം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മൂ​ന്ന് ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ​തി​നാ​ലാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ ഇ​പ്പോ​ൾ കാ​പ്പ പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ന​ൽ​കി​യ ശിപാ​ർ​ശ അം​ഗീ​ക​രി​ച്ചാ​ണ് ജി​ല്ലാ ക​ള​ക്ട​ർ അ​ല​ക്സ് വ​ർ​ഗീ​സ് അ​നൂ​പി​നെ​ ഒ​രു വ​ർ​ഷ​ത്തേ​ക്ക് ക​രു​ത​ൽ ത​ട​ങ്ക​ൽ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കാ​പ്പ നി​യ​മ​പ്ര​കാ​രം സാ​മൂ​ഹി​ക വി​രു​ദ്ധ​ർ​ക്കെ​തി​രേ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ ഉ​ണ്ടാകുമെ​ന്ന് കാ​യം​കു​ളം സി​ഐ അ​റി​യി​ച്ചു.