മാ​തൃ​വേ​ദി​ ജ​ന്മ​വാ​ര്‍ഷി​ക സ​മ്മേ​ള​നം
Sunday, September 22, 2024 11:12 PM IST
ഏ​റ്റു​മാ​നൂ​ര്‍: കു​ടും​ബ​ങ്ങ​ളെ പ​ടു​ത്തു​യ​ര്‍ത്തു​ന്ന​തി​ലും വ്യ​ക്തി​ക​ള്‍ക്കു രൂ​പം ന​ല്‍കു​ന്ന​തി​ലും നി​ര്‍ണാ​യ​ക​മാ​യ ദൗ​ത്യം നി​ര്‍വ​ഹി​ക്കു​ന്ന മാ​തൃ​ത്വം മ​ഹ​നീ​ സ്ഥാ​ന​മാ​ണെ​ന്ന് അ​തി​രൂ​പ​ത നി​യു​ക്ത ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍. അ​തി​രൂ​പ​ത മാ​തൃ​വേ​ദി​യു​ടെ 44-ാം ജ​ന്മ​വാ​ര്‍ഷി​ക സ​മ്മേ​ള​നം ഏ​റ്റു​മാ​നൂ​ര്‍ ക്രി​സ്തു​രാ​ജ് പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ബീ​ന ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​തി​ര​മ്പു​ഴ ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ​ഫ് മു​ണ്ട​ക​ത്തി​ല്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ചാ​മ​ക്കാ​ല ആ​മു​ഖ സ​ന്ദേ​ശ​വും ന​ല്‍കി. ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​വ​ര്‍ഗീ​സ് പ്ലാ​പ്പ​റ​മ്പി​ല്‍, ക്രി​സ്തു​രാ​ജ് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് മു​ക​ളേ​ല്‍, അ​തി​രൂ​പ​ത പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ജി​നോ​ദ് ഏ​ബ്രാ​ഹം, അ​തി​ര​മ്പു​ഴ ഫൊ​റോ​നാ ആ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ര്‍ അ​മ​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന​ത്തെ ബെ​സ്റ്റ് ന​ഴ്‌​സ് അ​വാ​ര്‍ഡ് ക​ര​സ്ഥ​മാ​ക്കി​യ ഡോ. ​സു​മ ജോ​സി​ന് മാ​തൃ​വേ​ദി​യു​ടെ പ്ര​ത്യേ​ക ആ​ദ​ര​വ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ സ​മ്മാ​നി​ച്ചു. അ​തി​രൂ​പ​ത മാ​തൃ​വേ​ദി സെ​ക്ര​ട്ട​റി മി​നി തോ​മ​സ്, സാ​ലി​മ്മ ജോ​സ​ഫ്, ടെ​സി വ​ര്‍ഗീ​സ്, സാ​ലി വ​ര്‍ഗീ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.