കേ​ര​ള കോ​ൺ​ഗ്ര​സ്-​ബി നി​യോ​ജ​കമ​ണ്ഡ​ലം യോ​ഗം
Sunday, September 22, 2024 3:33 AM IST
മ​ങ്കൊ​മ്പ്: കേ​ര​ള കോ​ൺ​ഗ്ര​സ്-​ബി കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യ്സ​പ്പ​ൻ മ​ത്താ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. മെ​ച്ച​പ്പെ​ട്ട സാ​ങ്കേ​തി​ക വ​ള​ർ​ച്ച​യും യ​ന്ത്ര​വ​ത്ക​ര​ണ​വും സാ​ധ്യ​മാ​യി​ട്ടും ക​ർ​ഷ​ക സം​ര​ക്ഷ​ണ​വും കു​ട്ട​നാ​ടി​ന്‍റെ സ​മ​ഗ്ര​വി​ക​സ​ന​വും ശ​ക്തി​പ്പെ​ടു​ത്തു​വാ​ൻ ന​ട​പ​ടി​യി​ല്ലാ​ത്ത​ത് ഖേ​ദ​ക​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ഡോ. ​എം. എ​സ്.​ സ്വാ​മി​നാ​ഥ​ൻ ക​മ്മീ​ഷ​ൻ അ​ടി​സ്ഥാ​ന​മാ​ക്കി കേ​ന്ദ്ര​സ​ർ​ക്കാ​ർ കു​ട്ട​നാ​ടി​നുവേ​ണ്ടി അ​യ്യാ​യി​രം കോ​ടി​യു​ടെ പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണം. നി​ല​വി​ൽ കു​ട്ട​നാ​ട്ടി​ൽ നെ​ല്ലു​വി​ല, കൃ​ഷി​ക്കാ​വ​ശ്യ​മാ​യ വി​ത്ത്, വ​ളം എ​ന്നി​വ യ​ഥാ​സ​മ​യം ല​ഭി​ക്കാ​ത്ത​തു​മൂ​ലം ക​ർ​ഷ​ക​ർ​ക്കു​ള്ള ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ​ത​ല ച​ർ​ച്ച​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ക​ട​വി​ൽ, ര​വി​ന്ദ്ര​ൻ​കു​ട്ടി ക​ള​ങ്ങ​ര, ഷാ​ജി മീ​ന​ത്തേ​രി​ൽ, വി​നീ​ഷ് മാ​ത്യു, ജ​യ​ന്തി വേ​ണു, പി.​എ​ൻ.​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.