കാ​ർ അ​പ​ക​ട​ത്തി​ൽപ്പെട്ടു
Monday, September 23, 2024 11:36 PM IST
മാ​ന്നാ​ർ: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ 11 കെ​വി​യു​ടെ വൈ​ദ്യു​തിത്തൂണും സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ വീ​ടി​ന്‍റെ മ​തി​ലു​ക​ളും ക​ലു​ങ്കി​ന്‍റെ കൈ​വ​രി​യും ത​ക​ർ​ത്തു. ബു​ധ​നൂ​ര്‍ കി​ഴ​ക്ക് കോ​ട​ഞ്ചി​റ​യി​ൽ ഗു​രു​മ​ന്ദി​ര​ത്തി​നു സ​മീ​പം ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ചെ​ങ്ങ​ന്നൂ​ർ ഭാ​ഗ​ത്തുനി​ന്നും ബു​ധ​നൂ​ർ ഭാ​ഗ​ത്തേ​ക്ക് അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ കാറാണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ എ​ണ്ണ​യ്ക്കാ​ട് സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​റി​ന്‍റെ എ​ൻജിന്‍ വേ​ര്‍​പ്പെ​ട്ട് പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ അദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. മാ​ന്നാ​ർ പോ​ലീ​സും കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രും സ​ഥ​ല​ത്തെ​ത്തി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ടു. 36500 രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി കെഎ​സ്ഇബി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വൈ​കി​ട്ടോ​ടെ വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ചു.