മാങ്കാംകുഴി: റോഡിനു സമീപത്തെ പൈപ്പുപൊട്ടി ജലം പാഴാകുമ്പോഴും അധികൃതർക്ക് കണ്ട ഭാവമില്ല. കൊല്ലം-തേനി ദേശീയപാതയിൽ വെട്ടിയാർ പള്ളിമുകളിൽ ജംഗ്ഷനു സമീപത്തെ റോഡരികിലാണ് ജല അഥോറിറ്റിയുടെ പൈപ്പുപൊട്ടി ദിവസങ്ങളായി ജലം പാഴാകുകയും റോഡിൽ കെട്ടിക്കിടക്കുകയും ചെയ്യുന്നത്. ജല അഥോറിറ്റിയെ വിവരം അറിയിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.