പു​ളി​ങ്കു​ന്ന് സെ​ന്‍റ് മേ​രീസ് ഫൊ​റോ​ന ഇടവകദിനാഘോഷം
Monday, September 23, 2024 11:36 PM IST
കുട്ട​നാ​ട്: ജാ​ഗ്ര​ത​യോ​ടെ സ​മു​ദാ​യ​ത്തി​ന്‍റെ ഒ​ന്നി​പ്പി​നും കാ​ര്‍​ഷി​ക മേ​ഖ​ല​യു​ടെ വ​ള​ര്‍​ച്ച​യ്ക്കും പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​യി ഒ​ന്നി​ച്ചുനി​ല്‍​ക്ക​ണ​മെ​ന്നും ഐ.സി. ചാ​ക്കോ​യെ പോ​ലു​ള്ള ശാ​സ്ത്ര​ജ്ഞ​ന്മാരെ സ​മ്മാ​നി​ച്ച ഈ ​ദേ​ശ​ത്ത് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സമേ​ഖ​ല​യി​ലേക്ക് പു​തു​ത​ല​മു​റ ക​ട​ന്നു വ​രേ​ണ്ട​താ​ണെ​ന്നും ഇ​ന്‍​ഫാം ദേ​ശീ​യ ര​ക്ഷാ​ധി​കാ​രി​യും താ​മ​ര​ശേ​രി ബിഷപ്പുമായ മാ​ര്‍ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍.

പു​ളി​ങ്കു​ന്ന് സെ​ന്‍റ് മേ​രീസ് ഫൊ​റോ​ന പ​ള്ളി​യി​ലെ ഇ​ട​വ​കദി​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം. സ​മ്മേ​ള​ന​ത്തി​ന് വി​കാ​രി റ​വ. ഡോ. ​ടോം പു​ത്ത​ന്‍​ക​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ട്ട​നാ​ട്ടി​ലെ പു​തു​ത​ല​മു​റ വി​ദ്യാ​ഭ്യാ​സമേ​ഖ​ല​യി​ല്‍ വ​ള​ര്‍​ന്നുവ​ര​ണ​മെ​ന്ന് മു​ഖ്യപ്ര​ഭാ​ഷ​ണ​ത്തി​ല്‍ സി​എം​ഐ പ്രി​യോ​ര്‍ ജ​ന​റാ​ള്‍ റ​വ.​ഡോ. തോ​മ​സ് ചാ​ത്തം​പ​റ​മ്പി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ദീ​പി​ക​ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ബെ​ന്നി മു​ണ്ട​ന്നാ​ട്ട് അ​നു​ഗ്ര​ഹപ്ര​ഭാ​ഷ​ണ​ം നടത്തി. സിഎം ഐ ​പു​ളി​ങ്കു​ന്ന് ആ​ശ്ര​മം പ്രി​യോ​ര്‍ ഫാ. ​ജോ​സു​കൂ​ട്ടി ജെ. ​ക​ളം, അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​ജേ​ക്ക​ബ് ക​ള​ത്തിവീ​ട്ടി​ല്‍, ഫാ. ​ജ​സ്റ്റി​ന്‍ വ​ര​വു​കാ​ലാ​യി​ല്‍, സി​സ്റ്റ​ര്‍ ജ്യോ​തി​സ് മ​രി​യ സി​എം​സി, പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് നീ​നു ജോ​സ​ഫ്, കൈ​ക്കാ​ര​ന്‍ ടോ​മി വ​ര്‍​ഗീ​സ് പു​ര​യ്ക്ക​ല്‍, ടോ​മി​ച്ച​ന്‍ തോ​പ്പി​ല്‍, മാ​ര്‍​ട്ടി​ന്‍ മാ​ത്യു ചാ​ത്തം​പ​റ​മ്പി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.


ഇ​ട​വ​ക​യി​ല്‍​നി​ന്നും വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്ര​തി​ഭ തെ​ളി​യി​ച്ച​വ​രെ​യും വി​വാ​ഹ​ത്തി​ന്‍റെ അ​ന്‍​പ​തു​വ​ര്‍​ഷ​വും ഇ​രു​പ​ത്ത​ഞ്ചു വ​ര്‍​ഷ​വും ആ​ഘോ​ഷി​ക്കു​ന്ന​വ​രേ​യും 10, 12 ക്ലാ​സു​ക​ളി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​രെ​യും യോ​ഗ​ത്തി​ല്‍ ആ​ദ​രി​ച്ചു. തു​ട​ര്‍​ന്ന് സ്‌​നേ​ഹ​വി​രു​ന്നും ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

ഇ​ട​വ​ക ദി​നാ​ച​ര​ണ​ത്തി​ന് ഏ​ബ്രാ​ഹം മ​ണ​ല​യി​ല്‍, ടോം ​ജെ. പാ​റ​ശേ​രി​ല്‍, ക​ണ്‍​വീ​ന​ര്‍​മാ​രാ​യ ജി​ജോ തോ​മ​സ് നെ​ല്ലു​വേ​ലി​ല്‍, പി.​സി. തോ​മ​സ് പു​ളി​വേ​ലി​ല്‍, ബാ​ബു വ​ട​ക്കേ​ക്ക​ളം തു​ട​ങ്ങി​യ​വ​ര്‍​ നേ​തൃ​ത്വം​ ന​ല്‍​കി.