ചെ​ങ്ങ​ന്നൂ​ർ മാ​ർ​ത്ത് മ​റി​യം സ​ൺ​ഡേ സ്കൂ​ളി​ന് ഓ​വ​റോ​ൾ
Monday, September 23, 2024 11:36 PM IST
ചെ​ങ്ങ​ന്നൂ​ർ: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ൽ ചെ​ങ്ങ​ന്നൂ​ർ ഫൊ​റോ​ന​യി​ലെ പു​തു​ശേ​രി ലൂ​ർ​ദ് മാ​താ പ​ള്ളി​യു​ടെ ബോ​യ്സ് ഹോ​മി​ൽ​ന​ട​ന്ന ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ൽ ചെ​ങ്ങ​ന്നൂ​ർ മാ​ർ​ത്ത് മ​റി​യം സ​ൺ​ഡേ സ്കൂ​ൾ 236 പോ​യി​ന്‍റുക​ളോ​ടെ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി. 232 പോ​യി​ന്‍റുമാ​യി ത​ടി​യൂ​ർ സെ​ന്‍റ് ആ​ന്‍റണീ​സ് സ​ൺ​ഡേ സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും 184 പോ​യി​ന്‍റുമാ​യി മാ​വേ​ലി​ക്ക​ര സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സ​ൺ​ഡേ സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.


തു​ട​ർ​ന്ന് ന​ട​ന്ന സ​മ്മേ​ള​നം ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ഷി​ജോ പു​ത്ത​ൻ​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​ങ്ങ​ന്നൂ​ർ സ​ൺ​ഡേ സ്കൂ​ൾ ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് വ​ല്ല​യി​ൽ സ​മ്മാ​ന​ദാ​നം ന​ട​ത്തി. ഫൊ​റോ​ന സെ​ക്ര​ട്ട​റി സിസ്റ്റർ ​ലി​യോ, ഫൊ​റോ​ന കോ​-ഓർ​ഡി​നേ​റ്റ​ർ ബാ​ബു ഇ​രു​വേ​ലി​ക്കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഫൊ​റോ​ന​യി​ലെ ഒ​ൻ​പ​ത് സ​ൺ​ഡേ സ്കൂ​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി ക​ളാ​ണ് ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.