പ​രു​മ​ല​യു​ടെ കാ​യി​ക സ്വ​പ്ന​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്
Monday, September 23, 2024 11:36 PM IST
മാന്നാ​ർ: പ​രു​മ​ല​യു​ടെ കാ​യി​ക സം​സ്കൃ​തി​യു​ടെ തി​രി​ച്ചു​വ​ര​വി​നാ​യി ഒ​രു​പ​റ്റം യു​വാ​ക്ക​ൾ ഒ​ത്തു​ചേ​രു​ന്നു. ഒ​രുകാ​ല​ത്ത് പ​രു​മ​ല​യി​ൽ നി​ര​വ​ധി ഫു​ട്ബോ​ൾ, ക്രി​ക്ക​റ്റ് ടീ​മു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഈ ​ടീ​മു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ശ​സ്ത​മാ​യ ടൂ​ർ​ണ​മെ​ന്‍റുക​ളും ന​ട​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ, വി​വി​ധ ടീമു​ക​ൾ ക​ളി​ച്ചി​രു​ന്ന ഗ്രൗ​ണ്ടു​ക​ളി​ൽ കോ​ൺ​ക്രീ​റ്റ് സൗ​ധ​ങ്ങ​ൾ ഉ​യ​ർ​ന്ന​തോ​ടെ ക​ളി​സ്ഥ​ല​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി ഇ​ല്ലാ​താ​യി. ഇ​തേതു​ട​ർ​ന്ന് യു​വാ​ക്ക​ളു​ടെ ഒ​ത്തു​ചേ​ര​ലും ക​ളി​ക​ളും നി​ല​ച്ചു. ഇ​പ്പോ​ൾ പ​രു​മ​ല​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും 30-ഓ​ളം യു​വാ​ക്ക​ൾ ഒ​ത്ത് ചേ​ർ​ന്ന് ന​ഷ്ട​പ്ര​താ​പം വീ​ണ്ടെ​ടു​ക്കു​വാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.

പ​രു​മ​ല പ​മ്പാ​കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ക​ഴി​ഞ്ഞ ആ​റുമാ​സ​മാ​യി ഇ​വ​ർ പ​രി​ശീ​ല​ന​ത്തി​ലാ​ണ്. തു​ട​ക്ക​ത്തി​ൽ ക്രി​ക്ക​റ്റ് പ​രി​ശീ​ല​നം ന​ട​ത്തി വി​വി​ധ ടൂ​ർ​ണ​മെ​ന്‍റുക​ളി​ലും കേ​ര​ളോ​ത്സ​വ​ത്തി​ലും മ​റ്റും പ​ങ്കെ​ടു​ക്കു​വാ​ൻ ത​ക്ക രീ​തി​യി​ൽ ടീ​മു​ക​ളെ ത​യാ​റാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.


ആ​ദ്യ ല​ക്ഷ്യം വി​ജ​യം ക​ണ്ടു ക​ഴി​ഞ്ഞു. ഇ​നി കൂ​ടു​ത​ൽ പേ​രെ പ​രി​ശീ​ലി​പ്പി​ക്കാ​നാ​ണ് യു​വാ​ക്ക​ളു​ടെ തീ​രു​മാ​നം. ഡി​സി പ​രു​മ​ല എ​ന്ന പേ​രി​ട്ടി​രി​ക്കു​ന്ന യു​വ കൂ​ട്ടാ​യ്മ​യു​ടെ ആ​ദ്യ ക്രി​ക്ക​റ്റ് ടീം ​ത​യാ​റാ​യിക്കഴി​ഞ്ഞു. പ​രു​മ​ല പ​മ്പാ​കോ​ള​ജി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​വ​രു​ടെ ജേ​ഴ്സി പു​റ​ത്തി​റ​ക്കി. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ശ്രീ​ക​ല ഉദ്ഘാടനം ചെയ്തു.

ഷ​ബീ​ർ അ​ലി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഡോ. ​അ​ഭി​ലാ​ഷ്, സ​ന്തോ​ഷ് ക​വി​യൂ​ർ, ഡൊ​മി​നി​ക് ജോ​സ​ഫ്, പ്ര​ബീ​ഷ്, സോ​ണി വി​.എ​സ്, ബാ​ലു, വി​ജി​ൽ വ​ർ​ഗീ​സ്, ഗോ​കു​ൽ, അ​ശ്വി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.