യു​വ​തി​യു​ടെ മൊ​ബൈ​ൽ അ​പ​ഹ​രി​ച്ച മോ​ഷ്ടാ​വ് പി​ടി​യി​ൽ
Sunday, September 22, 2024 11:12 PM IST
കാ​യം​കു​ളം: ആ​പ്പി​ൾ വാ​ങ്ങാ​ൻ എ​ത്തി​യ യു​വ​തി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ അ​പ​ഹ​രി​ച്ച കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് പി​ടി​യി​ൽ. ആ​റാ​ട്ടു​പു​ഴ സ്വ​ദേ​ശി​നി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ അ​പ​ഹ​രി​ച്ച കേ​സി​ലാ​ണ് കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വാ​യ കാ​യം​കു​ളം കീ​രി​ക്കാ​ട് ക​ണ്ണ​മ്പ​ള്ളി ഭാ​ഗം മാ​ട​വ​ന കി​ഴ​ക്ക​തി​ൽ നൗ​ഷാ​ദ് (ആ​ടു​കി​ളി നൗ​ഷാ​ദ് -53) പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ 20ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കാ​യം​കു​ളം കോ​ട​തി​യി​ൽ നി​ന്നു പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻഡിലേ​ക്കു​ള്ള റോ​ഡിന്‍റെ സൈ​ഡി​ൽ നാ​ലു​വീ​ൽ ഉ​ന്തു​വ​ണ്ടി​യി​ൽ ആ​പ്പി​ൾ ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​യി​രു​ന്ന നൗ​ഷാ​ദി​ന്‍റെ ക​യ്യി​ൽ നി​ന്നു യു​വ​തി ആ​പ്പി​ൾ വാ​ങ്ങി​യ ശേ​ഷം സ​മീ​പ​ത്ത് നി​ന്ന മ​ക​ളു​ടെ ക​യ്യി​ൽനി​ന്നു പൈ​സ വാ​ങ്ങാ​നാ​യി തി​രി​ഞ്ഞ സ​മ​യ​ത്താ​ണ് തോ​ളി​ൽ കി​ട​ന്ന ബാ​ഗി​ൽ നി​ന്നു പ​തി​നാ​യി​രം രൂ​പ വി​ല​മ​തി​ക്കു​ന്ന മൊ​ബൈ​ൽ ഫോ​ൺ ഇ​യാ​ൾ മോ​ഷ്ടി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.


ന​ഷ്ട​പ്പെ​ട്ട മൊ​ബൈ​ൽ ഫോ​ൺ ഇ​യാ​ളി​ൽ നി​ന്നു പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. മു​മ്പും നി​ര​വ​ധി മോ​ഷ​ണക്കേസു​ക​ളി​ൽ പ്ര​തി​യാ​യി ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള ആ​ളാ​ണ് ആ​ടു​കി​ളി നൗ​ഷാ​ദ്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. കാ​യം​കു​ളം ഡി​വൈ​എ​സ്പി ​ബാ​ബു​ക്കു​ട്ട​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ സി​ഐ അ​രു​ൺ ഷാ, ​എ​സ്ഐ ഉ​ദ​യ​കു​മാ​ർ, ദി​ലീ​പ് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​യ സ​ജീ​വ്, ദീ​പ​ക് വാ​സു​ദേ​വ​ൻ, അ​തു​ല്യ മോ​ൾ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.