ശ​ബ​രി​മ​ല​യു​ടെ ക​വാ​ട​മാ​യ ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വി​ക​സ​ന സ്വ​പ്ന​ത്തി​ൽ
Sunday, September 22, 2024 11:12 PM IST
ചെങ്ങ​ന്നൂ​ർ: ശ​ബ​രി​മ​ല​യു​ടെ ക​വാ​ട​മാ​യ ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ ന​വീ​ക​ര​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. അ​മൃ​ത് ഭാ​ര​ത് സ്റ്റേ​ഷ​ൻ വി​ക​സ​നപ​ദ്ധ​തി പ്ര​കാ​രം 2024 ഫെ​ബ്രു​വ​രി​യി​ലാ​ണ് അ​ന്ത​രാ​ഷ്ട്രനി​ല​വാ​ര​ത്തി​ൽ ന​വീ​ക​രി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഓ​ൺ​ലൈ​നി​ൽ കൂ​ടി​യാ​ണ് നി​ർ​വ​ഹി​ച്ച​ത്.

ഉ​ദ്‌​ഘാ​ട​ന​വും 360 കോ​ടി രൂ​പ ഫ​ണ്ട് വ​ക​യി​രു​ത്ത​ലും ന​ട​ന്നി​ട്ടും സ്റ്റേഷ​നി​ൽ ജോ​ലി​ക​ളൊ​ന്നും നാ​ളി​തു​വ​രെ ആ​രം​ഭി​ക്കാ​ത്ത​തു പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത്, പ്ര​ത്യേ​കി​ച്ച് തീ​ർ​ഥാ​ട​ന കാ​ല​ത്ത് അ​നു​വ​ദി​ച്ച ഫ​ണ്ട് അ​ടി​യ​ന്ത​ര​മാ​യി വി​നി​യോ​ഗി​ക്ക​ണം. പ​ദ്ധ​തി എ​ത്ര​യും വേ​ഗം ആ​രം​ഭി​ക്ക​ണ​മെ​ന്ന് കൊ​ടു​ക്കു​ന്നി​ൽ സു​രേ​ഷ് എംപി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ദി​നം​പ്ര​തി നി​ര​വ​ധി ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ൾ ക​ട​ന്നു​പോ​കു​ന്ന ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ​ക്കാണ് ഉ​പ​കാ​ര​പ്പെ​ടു​ന്ന​ത്. ശ​ബ​രി​മ​ല​യു​ടെ ക​വാ​ട​മാ​യ ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ വി​ക​സ​നപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ല്ലാ​വ​ർ​ഷ​വും ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​നെത്തു​ന്ന പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് തീ​ർ​ഥാ​ട​ക​ർ​ക്കും ഗു​ണം ചെ​യ്യു​ന്ന​താ​ണ്.

ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ ഷ​ൻ പ​ര​മ്പ​രാ​ഗ​ത കേ​ര​ളീ​യ വാ​സ്‌​തു മാ​തൃ​ക​യി​ലാ​ണ് പ​ണി​യു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മാ​ന​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണു പു​തി​യ സ്റ്റേേ​ഷ​നി​ൽ ഉ​ണ്ടാ​വു​ക. 1955ൽ ​നി​ർ​മി​ച്ച പ​ഴ​യ സ്റ്റേഷ​ൻ കെ​ട്ടി​ടം പൊ​ളി​ച്ചുനീ​ക്കി 10615 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്‌​തീ​ർ​ണ​ത്തി​ലാ​ണ് പു​തി​യ കെ​ട്ടി​ട​സ​മു​ച്ച​യം നി​ർ​മി​ക്കു​ക.

11195 ച​തു​ര​ശ്ര​മീ​റ്റ​ർ വി​സ്തീ​ർ​ണ​ത്തി​ൽ മൂ​ന്നു പ്ലാ​റ്റ്ഫോ​മു​ക​ളും വി​ക​സി​പ്പി​ക്കും. ര​ണ്ടു ഫു​ട് ഓ​വ​ർ ബ്രി​ഡ്‌​ജു​ക​ൾ നി​ർ​മി​ക്കും. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് പ്ലാ​റ്റ്ഫോ​മു​ക​ളെ ബ​ന്ധി​പ്പി​ച്ചു 36 മീ​റ്റ​ർ വീ​തി​യു​ള്ള എ​യ​ർ കോ​ൺ​കോ​ഴ്സ്. സ്‌​നാ​ക്‌​സ് ബാ​ർ, വി​ശ്ര​മ​സ്ഥ​ലം എ​ന്നി​വ​യു​ണ്ടാ​കും.


13 ലി​ഫ്റ്റു​ക​ളും 10 എ​സ്കേ​ല​റ്റ​റു​ക​ളും സ്ഥാ​പി​ക്കും. ഓ​ഫീസ് ബ്ലോ​ക്ക്, ആ​ർ​പി​എ​ഫ് ബ്ലോ​ക്ക്. നി​ല​വി​ലെ ആ​ർ​പി​എ​ഫ് സ്റ്റേഷ​ൻ കെ​ട്ടി​ടം പൊ​ളി​ച്ചുനീ​ക്കി, സ്റ്റാ​ഫ് ക്വാ​ർ​ട്ടേ​ഴ്സി​നുസ​മീ​പം പു​തി​യ​തു നി​ർ​മി​ക്കും. 71710 ച​തു​ര​ശ്ര അ​ടി​യി​ൽ ര​ണ്ടാം ഓ​ഫീസ് ബ്ലോ​ക്ക്, ‌സ്റ്റേ​ഷ​ൻ മാ​നേ​ജ​ർ ബി​ൽ​ഡിം​ഗ്, ര​ണ്ടു റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​റു​ക​ൾ, ഏ​ഴു ടി​ക്റ്റ് കൗ​ണ്ട​റു​ക​ൾ എ​ന്നി​വ​യു​ണ്ടാ​കും.

യാ​ത്ര​ക്കാ​ർ​ക്കും തീ​ർ​ഥാ​ട​ക​ർ​ക്കും വി​ശ്ര​മി​ക്കാ​ൻ വി​പു​ല​മാ​യ സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഓ​ട്ടോ, ടാ​ക​സി വാ​ഹ​ന​ങ്ങ​ൾ​ക്കു ക​ട​ന്നുപോ​കാ​ൻ പ്ര​ത്യേ​ക പാ​ത നി​ർ​മി​ക്കും. 90,000 ച​തു​ര​ശ്ര അ​ടി​യി​ൽ മ​ൾ​ട്ടി ല​വ​ൽ പാ​ർ​ക്കിം​ഗാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

സ്റ്റേ​ഷ​നും സ്വ​കാ​ര്യബ​സ് സ്‌​റ്റാ​ൻ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന വാ​ക്ക് വേ ​വി​ഭാ​വ​നം ചെ​യ്യു​ന്നു.
6500 ച​തു​ര​ശ്ര മീ​റ്റ​റി​ൽ നാ​ലു നി​ല​ക​ളി​ൽ പി​ൽ​ഗ്രിം ഷെ​ൽ​റ്റ​ർ, തീ​ർ​ഥാ​ട​ക​ർ​ക്കു പ​ണം കൊ​ടു​ത്ത് ഉ​പ​യോ​ഗി​ക്കാ​വു​ന്ന മു​റി​ക​ളും ഉ​ണ്ടാ​കും.

8000 ച​തു​ര​ശ്ര അ​ടി​യി​ൽ യാ​ത്ര​ക്കാ​ർ നി​ല​വി​ലെ വേ ​ഇ​ൻ​വ​ഴി അ​ക​ത്തേ​ക്കു ക​ട​ന്ന് പി​ൽ​ഗ്രിം ഷെ​ൽ​റ്റ​റി​നു മു​ന്നി​ലു​ടെ പു​റ​ത്തേ​ക്കു പോ​കു​ന്ന ത​ര​ത്തി​ൽ ര​ണ്ട് വ​ഴി​ക​ൾ നി​ർ​മി​ക്കും. പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത് വ​ഴി ശ​ബ​രി​മ​ല​യു​ടെ ക​വാ​ട​മാ​യ ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ അ​ന്ത​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​രു​ന്ന​തി​നൊ​പ്പം പ്രാ​ദേ​ശി​ക സ​മൂ​ഹ​ത്തി​നു കാ​ര്യ​മാ​യ പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് പ​റ​ഞ്ഞു.