കെ​എ​സ്ആ​ർ​ടി​സി ബ​സി​നു നേ​രേ ആ​ക്ര​മ​ണം: പ്ര​തി​ പിടിയിൽ
Sunday, September 22, 2024 3:33 AM IST
പൂ​ച്ചാ​ക്ക​ൽ: കെ​എ​സ്ആ​ർ​ടി​സി ബ​സി​നു നേ​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലെ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. ക​ഴി​ഞ്ഞ ദി​വ​സം അ​രൂ​ക്കു​റ്റി മാ​ത്താ​നം ക്ഷേ​ത്ര​ത്തി​നു മു​ന്നി​ൽ രാ​ത്രി പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ചേ​ർ​ത്ത​ല ഡി​പ്പോ​യി​ലെ കെ​എ​സ്ആ​ർ​ടി​സി ബ​സി​നു നേ​രേ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ബ​സി​ന്‍റെ ബോ​ണ​റ്റ് അ​ഴി​ച്ചുമാ​റ്റി വ​യ​റു​ക​ൾ മു​റി​ച്ചു​മാ​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു. ക്ഷേ​ത്ര​ത്തി​ലെ​യും അ​ടു​ത്തു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ​യും സിസി ടി ​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ഇ​ന്ന​ലെ​യാ​ണ് അ​രൂക്കു​റ്റി പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ തോ​ട്ടു​ചി​റ വീ​ട്ടി​ൽ റ്റി. ​എം. അ​ക്ഷ​യി(24)നെ​ പൂ​ച്ചാ​ക്ക​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.


ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന സ്കൂ​ട്ട​റും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. പൂ​ച്ചാ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സെ​ന്നി.​പി യു​ടെ സീ​നി​യ​ർ സി​പി​ഒ മാ​രാ​യ അ​രു​ൺ​കു​മാ​ർ എം, ടെ​ൽ​സ​ൺ തോ​മ​സ്, സ്പെ​ഷ​ൽ ബ്രാ​ഞ്ച് സീ​നി​യ​ർ സി​പി​ഒ മ​നു​മോ​ഹ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.