മു​ട്ടാ​ര്‍ കൈ​ത​ത്തോ​ട് ജ​ലോ​ത്സ​വം: കോ​ട്ട​പ്പ​റ​മ്പ​ന്‍ ജേ​താ​ക്ക​ൾ
Sunday, September 22, 2024 3:33 AM IST
എട​ത്വ: മു​ട്ടാ​ര്‍ ച​ല​ഞ്ച് ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ്ബി​ന്‍റെ കൈ​ത​ത്തോ​ട് ജ​ലോ​ത്സ​വ​ത്തി​ല്‍ വെ​പ്പ് എ ​ഗ്രേ​ഡി​ല്‍ കോ​മ​ങ്ക​രി ഇ​സ്ര​യേ​ല്‍ ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ പ്രീ​ത കൊ​ച്ചു​മോ​ന്‍ ക്യാ​പ​് റ്റ​നാ​യ കോ​ട്ട​പ്പ​റ​മ്പ​ന്‍ ജേ​താ​ക്ക​ളാ​യി. കാ​യ​ല്‍​പ്പു​റം സെ​ന്‍റ് ജോ​സ​ഫ് ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ ഫാ. ​റോ​യി മാ​ത്യു പൊ​ങ്ങ​നാം​ത​ട​ത്തി​ല്‍ ക്യാ​പ​്റ്റ​നാ​യ ആ​ശാ​പു​ളി​ക്ക​ക്ക​ളം ര​ണ്ടാം സ്ഥാ​നം നേ​ടി.

വെ​പ്പ് ബി ​ഗ്രേ​ഡി​ല്‍ പി.​ജി. ക​രി​പ്പു​ഴ, പു​ന്ന​ത്ര​പു​ര​യ്ക്ക​ല്‍ എ​ന്നി​വ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​നം നേ​ടി. ഇ​രു​ട്ടു​കു​ത്തി ബി ​ഗ്രേ​ഡി​ൽ ജ​ല​റാ​ണി ജേ​താ​ക്ക​ളാ​യി.

കു​റു​പ്പു​പ​റ​മ്പ​ന്‍ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ഫൈ​ബ​ര്‍ വെ​പ്പ് ഇ​ന​ത്തി​ൽ പു​ത്ത​ന്‍​ക​ണ്ട​ത്തി​ല്‍ ജേ​താ​ക്ക​ളാ​യി. സെ​ന്‍റ് ആ​ന്‍റ​ണി ര​ണ്ടാം സ്ഥാ​നം നേ​ടി. ജ​ലോ​ത്സ​വ സ​മി​തി ചെ​യ​ര്‍​മാ​ന്‍ തോ​മ​സു​കു​ട്ടി മാ​ത്യു ചീ​രം​വേ​ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ലോ​ത്സ​വം ജ​ന​പ്ര​തി​നി​ധി​ക​ളും വി​ശി​ഷ്ടാ​തി​ഥി​ക​ളും ഒ​രു​മി​ച്ചു ചേ​ര്‍​ന്നു നി​ല​വി​ള​ക്കു കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ലി​ജു എ​ല്‍. ക​ണി​ച്ചേ​രി മാ​സ്ഡ്രി​ല്ലി​ന് നേ​തൃ​ത്വം ന​ല്‍​കി. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗാ​യ​ത്രി ബി. ​നാ​യ​ര്‍ മാ​സ്ഡ്രി​ല്‍ സ​ലൂ​ട്ട് സ്വീ​ക​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​നു ഐ​സ​ക്ക് രാ​ജു ജ​ല​ഘോ​ഷ​യാ​ത്ര ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ വേ​ണു​ഗോ​പാ​ല്‍ പു​ര​സ്‌​കാ​ര സ​മ​ര്‍​പ്പ​ണം ന​ട​ത്തി.


ആ​ര്‍.​സി ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ റെ​ജി ചെ​റി​യാ​ന്‍ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു. ജ​ലോ​ത്സ​വ സ​മി​തി വൈ​സ്‌​ചെ​യ​ര്‍​മാ​ന്‍ സി​ജോ​യ് സി. ​ചാ​ക്കോ പ​താ​ക ഉ​യ​ര്‍​ത്തി. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​ബി​ന്‍ ജെ. ​പൂ​യ​പ്പ​ള്ളി, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ കെ.​പി. കു​ഞ്ഞു​മോ​ന്‍, ര​ക്ഷാ​ധി​കാ​രി സ​ണ്ണി തോ​ട്ടു​ക​ട​വി​ല്‍, പ​ഞ്ചാ​യ​ത്തം​ഗം എ​ബ്ര​ഹാം ചാ​ക്കോ, മാ​ത്യു ഇ. ​ശ്രാ​മ്പി​ക്ക​ല്‍, കെ.​കെ. പ്ര​സ​ന്ന​ന്‍, ഷ​നി​ല്‍ കെ.​കെ, അ​ഭി​ലാ​ഷ് ക​ട്ട​ത്ത​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.