അ​രൂ​ര്‍-​തു​റ​വൂ​ര്‍ ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണം: ഹെ​വി വാ​ഹ​ന​ങ്ങ​ളു​ടെ നി​രോ​ധ​നം ക​ര്‍​ശ​ന​മാ​ക്കും
Monday, September 23, 2024 11:36 PM IST
ആ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത എ​ലി​വേ​റ്റ​ഡ് ഹൈ​വേ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന അ​രൂ​ര്‍-​തു​റ​വൂ​ര്‍ പാ​ത​യി​ല്‍ ദീ​ര്‍​ഘ​ദൂ​ര ക​ണ്ടെ​യ്ന​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഹെ​വി വാ​ഹ​ന​ങ്ങ​ള്‍​ക്ക് നി​ല​വി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള നി​രോ​ധ​നം ക​ര്‍​ശ​ന​മാ​ക്കും. ഡീ​വി​യേ​ഷ​ന്‍ ആ​വ​ശ്യ​മു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്നു ഭാ​ഷ​യി​ലാ​യി സൈ​ന്‍ ബോ​ര്‍​ഡ് സ്ഥാ​പി​ക്കും. കൂ​ടു​ത​ല്‍ ഹോം ​ഗാ​ര്‍​ഡു​ക​ളെ വി​ന്യ​സി​ക്കാ​നും ഹൈ​റ്റ് ബാ​ര്‍ സ്ഥാ​പി​ക്കു​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കാ​നും എ​ലി​വേ​റ്റ​ഡ് ഹൈ​വേ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്ര​ശ്ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​നാ​യി മ​ന്ത്രി പി. ​പ്ര​സാ​ദി​ന്‍റെ സാ​ന്നി​ധ്യത്തി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. ജി​ല്ലാ ക​ള​ക്ട​ര്‍ അ​ല​ക്സ് വ​ര്‍​ഗീസ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​യി​ട​ങ്ങ​ളി​ല്‍, പ്ര​ത്യേ​കി​ച്ച് ബാ​രി​ക്കേ​ഡു​ക​ള്‍​ക്ക​രി​കി​ലാ​യി ആ​വ​ശ്യ​മി​ല്ലാ​ത്ത നി​ര്‍​മാ​ണസാ​മ​ഗ്രി​ക​ള്‍ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത് ഉ​ട​ന്‍ ത​ന്നെ നീ​ക്കി വാ​ഹ​ന​ങ്ങ​ള്‍​ക്ക് സു​ഗ​മ​മാ​യി ക​ട​ന്നു​പോ​കാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കാ​ന്‍ മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​റ​പ്പു​വ​രു​ത്താ​ന്‍ പ്ര​ദേ​ശ​ത്ത്് ഇ​ന്നു പൊ​ലീ​സ്, ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ര്‍, മ​റ്റ് ഉ​ദ്യാ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തും. റോ​ഡി​ലെ ഇ​ന്‍റര്‍​ലോ​ക്ക് ചെ​യ്ത ഭാ​ഗ​ത്തി​നും ന​ട​പ്പാ​ത​യ്ക്കും ഇ​ട​യി​ലു​ള്ള വി​ട​വി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ ജെഎ​സ്ബി ഉ​പ​യോ​ഗി​ച്ച് വി​ട​വ് നി​ക​ത്തു​ന്ന പ​ണി ഉ​ട​ന്‍ ആ​രം​ഭി​ക്കും.


വാ​ഹ​ന​ങ്ങ​ളു​ടെ ഓ​വ​ര്‍​ടേ​ക്കിം​ഗ് നി​രോ​ധി​ച്ച​യി​ട​ങ്ങ​ളി​ല്‍ അ​ത് കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തും. ഇ​തുസം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശ ബോ​ര്‍​ഡു​ക​ള്‍ ആ​വ​ശ്യ​മു​ള്ള ഇ​ട​ങ്ങ​ളി​ല്‍ സ്ഥാ​പു​ക്കും. അ​രൂ​ര്‍-​തു​റ​വൂ​ര്‍ ദേ​ശീ​യ​പാ​ത​യി​ല്‍ അ​ഞ്ചി​ട​ങ്ങ​ളി​ലാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ക​യ്യേ​റ്റ​ങ്ങ​ള്‍ പോലീ​സ് സ​ഹാ​യ​ത്തോ​ടെ ഇ​ന്നു​ത​ന്നെ ഒ​ഴി​പ്പി​ക്കും. അ​രൂ​ര്‍ പു​ത്ത​ന്‍​തോ​ടി​ലെ മാ​ലി​ന്യം നീ​ക്കി വൃ​ത്തി​യാ​ക്കി നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കാ​നു​ള്ള പ്ര​വൃ​ത്തി​ക​ള്‍​ ഉ​ട​ന്‍​ ആ​രം​ഭി​ക്കും.