താ​മ​ര​ക്കു​ളം ച​ത്തി​യ​റ പാ​ലം നി​ർ​മാ​ണം ഇ​ഴ​യു​ന്നു; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ
Sunday, September 22, 2024 3:33 AM IST
ചാരും​മൂ​ട്: താ​മ​ര​ക്കു​ളം ച​ത്തി​യ​റ​യി​ൽ പു​തി​യ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം മ​ന്ദ​ഗ​തിയി​ലാ​യ​തോ​ടെ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ. വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​ത്തെ​ത്തു​ട​ർ​ന്നാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ഇ​ടു​ങ്ങി​യ പാ​ലം പൊ​ളി​ച്ചു​മാ​റ്റി പു​തി​യ പാ​ലം നി​ർ​മി​ക്കാ​ൻ തു​ക അ​നു​വ​ദി​ച്ച​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും എ​ന്ന് പൂ​ർ​ത്തി​യാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് യാ​ത്ര​ക്കാ​ർ.

മു​മ്പുണ്ടാ​യി​രു​ന്ന പാ​ലം പൊ​ളി​ച്ച​തോ​ടെ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്കും ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും സ​ഞ്ച​രി​ക്കാ​നാ​യി നി​ർ​മി​ച്ച താ​ത്കാ​ലി​ക പാ​ല​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര​യും ദു​രി​ത​മാ​യി​രി​ക്കു​ക​യാ​ണ്. സ്റ്റീ​ൽ ഫ്രെയി​മി​ൽ ഇ​രു​മ്പുഷീ​റ്റ് വി​രി​ച്ച് ഇ​രു​വ​ശ​വും മ​ണ്ണി​ട്ട് ഉ​യ​ർ​ത്തി​യാ​ണ് താ​ത്കാ​ലി​ക പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം. എ​ന്നാ​ൽ ഇ​രു​മ്പുഷീ​റ്റ് ഇ​ള​കി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​ർ​ക്ക്‌ അ​പ​ക​ട​ക്കെ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. സ്കൂ​ൾ കു​ട്ടി​ക​ൾ ഉ​ൾ​പ്പെടെ നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രു​ടെ സ​ഞ്ചാ​ര പാ​ത​യാ​ണി​ത്.


പു​തി​യ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ തൊ​ഴി​ലാ​ളി​ക​ളെ നി​യോ​ഗി​ക്കാ​തെ ഒ​ന്നോ ര​ണ്ടോ പേ​രെ വ​ച്ച് ക​രാ​റു​കാ​ര​ൻ നി​ർ​മാ​ണം ന​ട​ത്തു​ന്ന​തെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. ച​ത്തി​യ​റ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ഇ​പ്പോ​ൾ ഏ​റെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. പാ​ലം നി​ർ​മാ​ണം മൂ​ലം താ​മ​ര​ക്കു​ളം ജം​ഗ്‌​ഷ​നി​ൽ എ​ത്താ​ൻ കി​ലോ​മീ​റ്റ​റു​ക​ളോ​ളം ഇ​പ്പോ​ൾ ചു​റ്റി സ​ഞ്ച​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​തു​വ​ഴി​യു​ള്ള ചൂ​നാ​ട്-ഓ​ച്ചി​റ - ക​രു​നാ​ഗ​പ​ള്ളി ബ​സ് സ​ർ​വീ​സു​ക​ളും റൂ​ട്ട് മാ​റ്റി​യ​തോ​ടെ യാ​ത്ര​ക്കാ​രും ദു​രി​ത​ത്തി​ലാ​ണ്.

പു​തി​യ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​ത്തി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണ്.