കു​മാ​ര​നാ​ശാ​ൻ സ്മാ​ര​ക ജ​ലോ​ത്സ​വം നാ​ളെ
Sunday, September 22, 2024 3:33 AM IST
ഹരി​പ്പാ​ട്: മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ൻ സ്മാ​ര​ക ജ​ലോ​ത്സ​വം ​നാളെ കെവി ജെ​ട്ടി പ​ല്ല​ന​യാ​റ്റി​ൽ ന​ട​ക്കും. ഉ​ച്ച​കഴിഞ്ഞു രണ്ടിന് ​ആ​ശാ​ൻ സ്മാ​ര​ക​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന, ജ​ല​ഘോ​ഷ​യാ​ത്ര എ​ന്നി​വ ന​ട​ക്കും. 3.15ന് ​തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. വി​നോ​ദ് കു​മാ​ർ പ​താ​ക ഉ​യ​ർ​ത്തും. മ​ന്ത്രി വി. ​എ​ൻ. വാ​സ​വ​ൻ ജ​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജ​ലോ​ത്സ​വ സ​മി​തി പ്ര​സി​ഡ​ന്‍റ് യു.​ദി​ലീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. കെ. ​സി.  വേ​ണു​ഗോ​പാ​ൽ എം​പി സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. എം​എ​ൽ​എമാരായ എ​ച്ച്. സ​ലാം, പി. ​പി. ചി​ത്ത​ര​ഞ്ജ​ൻ , ക​യ​ർ​ഫെ​ഡ് ചെ​യ​ർ​മാ​ൻ ടി. ​കെ. ദേ​വ​കു​മാ​ർ,  തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗം എ. ​അ​ജി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്രസം ഗിക്കും.