ആക്രമണക്കേസില്‍ മൂന്നുപേര്‍ പിടിയില്‍
1454495
Thursday, September 19, 2024 11:31 PM IST
ചേര്‍ത്തല: ചേർത്തല തെക്ക് തിരുവിഴയിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അർത്തുങ്കൽ പോലീസ് രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലാണ് അറസ്റ്റ്. ചേർത്തല തെക്ക് പഞ്ചായത്ത് 14-ാം വാർഡ് കൊല്ലച്ചിറ മോഹനൻ (58), ചേർത്തല തെക്ക് പഞ്ചായത്ത് 14-ാം വാർഡ് കണ്ടനാട്ട് വെളി അനീഷ് (36), ചേർത്തല തെക്ക് പഞ്ചായത്ത് 15-ാം വാർഡ് മറ്റത്തിൽ സുജിത്ത് (38) എന്നിവരാണ് അറസ്റ്റിലായത്.
തിരുവിഴ 18-ാം കവലയ്ക്കു സമീപം കഴിഞ്ഞദിവസം രാത്രി ചേർത്തല തെക്ക് മറ്റത്തിൽ സന്തോഷിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലാണ് മോഹനന് എതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു അറസ്റ്റ് ചെയ്തത്. സന്തോഷിനെ അക്രമിച്ചതിന് പ്രതികാരമായി സന്തോഷിന്റെ സഹോദരൻ സുജിത്ത് സുഹൃത്ത് അനീഷ് എന്നിവർ ചേർന്ന് മോഹനന്റെ വീട്ടിലെത്തി കസേര കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
അക്രമം നടത്തിയ മൂന്നു പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അർത്തുങ്കൽ സിഐ പി.ജി. മധു, എസ്ഐ ഡി. സജീവ് കുമാർ, എസ്ഐ സുധീർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സേവ്യർ മനോജ്, സിവിൽ പോലീസ് ഓഫീസർമാരായ മനു, സജീഷ്, അനീഷ്, പ്രണവ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.