ഗുരുരത്ന പുരസ്കാര ജേതാക്കളെ ആദരിച്ചു
1454491
Thursday, September 19, 2024 11:31 PM IST
ചമ്പക്കുളം: 2024 ലെ ഗുരുരത്ന പുരസ്കാര ജേതാക്കളും സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരുമായ ഫിലിപ്പോസ് വി.എം, ചാക്കോച്ചൻ ജെ. മെതിക്കളം എന്നിവരെ ആദരിച്ചു. അധ്യാപകവൃത്തിയിൽ മികച്ച മാതൃക സൃഷ്ടിച്ചിട്ടുള്ള പ്രതിഭാധനരായ അധ്യാപകർക്ക് രബീന്ദ്രനാഥ ടാഗോർ പീസ് ഓർഗനൈസേഷൻ സംസ്ഥാന തലത്തിൽ നൽകുന്ന പുരസ്കാരമാണിത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ആദരവ് ചമ്പക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വർഗീസ് വല്യാക്കൽ ഉദ്ഘാടനം ചെയ്തു. ചമ്പക്കുളം സെന്റ് മേരീസ് ബസലിക്ക റെക്ടർ ഫാ. ഗ്രിഗറി ഓണംകുളം അധ്യക്ഷത വഹിച്ചു. മങ്കൊമ്പ് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അനുപമ എൽ. മുഖ്യപ്രഭാഷണം നടത്തി.