മേൽപ്പാടം ചുണ്ടന് മഹാത്മാ ട്രോഫി
1454496
Thursday, September 19, 2024 11:32 PM IST
മാന്നാർ: മാന്നാർ മഹാത്മാ ട്രോഫിയിൽ മേൽപ്പാടം ചുണ്ടൻ മുത്തമിട്ടു. വലിയ ദിവാൻജിക്കാണ് രണ്ടാം സ്ഥാനം. വെപ്പുവള്ളങ്ങളിൽ ഒന്നാം സ്ഥാനം അമ്പലക്കടവനും രണ്ടാം സ്ഥാനം മണലിയും നേടി. വെപ്പ് ബി ഗ്രേഡ് വള്ളങ്ങളിൽ തോട്ടുകടവൻ പിജി കരിപ്പുഴ എന്നിവ ഒന്നും രണ്ടും സ്ഥാനം നേടി.
മേൽപ്പാടം ചുണ്ടൻ പണിത് നീറ്റിലിറക്കിയ ശേഷം നടന്ന ആദ്യമത്സരത്തിൽ തന്നെ വിജയം നേടിയതിൻ്റെ ആഹ്ലാദത്തിമർപ്പിലാണ് മാന്നാർ മേൽപ്പാടം പ്രദേശം. പടക്കം പൊട്ടിച്ചും മറ്റുമാണ് സന്തോഷം കരക്കാർ പങ്കുവച്ചത്. ജലോത്സവം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്ഘാടനം ചെയ്തു. ജനറൽ കൺവീനർ എൻ. ഷൈലാജ് അധ്യക്ഷനായിരുന്നു. മത്സരവള്ളംകളിക്കു മുന്നോടിയായി ജലഘോഷയാത്രയും മാസ്ഡ്രില്ലും നടന്നു.