ഒരുമിച്ചുനിന്നാൽ സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാമെന്ന് ആർച്ച്ബിഷപ് ഡോ. തോമസ് നെറ്റോ
1454489
Thursday, September 19, 2024 11:31 PM IST
ആലപ്പുഴ: ഒരുമിച്ചുനിന്നാൽ സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാമെന്ന് ആർച്ച്ബിഷപ് ഡോ. തോമസ് നെറ്റോ. കേരള റീജണൽ ലാറ്റിൻ കാത്തലിക് ബിഷപ്സ് കൗൺസിൽ ബിസിസി കമ്മീഷൻ സംസ്ഥാനതല പരിശീലനം ആലപ്പുഴ കർമസദൻ പാസ്റ്ററൽ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെആർഎൽസിസി അസോസിയേറ്റ് സെക്രട്ടറി ഫാ. ജിജു അറയ്ക്കത്തറ അധ്യക്ഷനായിരുന്നു. നാഷണൽ ബിസിസി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ജോർജ് ജേക്കബ് ക്ലാസെടുത്തു. ബിസിസി കമ്മീഷൻ കേരള റീജൺ സെക്രട്ടറി ഫാ. ജോൺസൺ പുത്തൻവീട്ടിൽ, നാഷണൽ സർവീസ് ടീം പ്രതിനിധികൾ മാത്യു ലിഞ്ചൻ, സിസ്റ്റർ ലാൻസിൻ എന്നിവർ പ്രസംഗിച്ചു. മൂന്നു ദിനങ്ങളിലായി നടക്കുന്ന പരിശീലന പരിപാടിയിൽ 12 രൂപതകളിൽനിന്നു വൈദികർ, സന്യസ്തർ അല്മായരടങ്ങിയ 80 പ്രതിനിധികൾ പങ്കെടുക്കുന്നു.