ജി​ല്ല​യി​ല്‍ ‘ഈ​ഡി​സി​ന് ഇ​ട​മി​ല്ല' കാ​മ്പ​യി​ന് തു​ട​ക്കം
Sunday, July 7, 2024 11:23 PM IST
ആ​ല​പ്പു​ഴ: ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധം ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ഈ​ഡി​സി​ന് ഇ​ട​മി​ല്ലെ​ന്ന ജി​ല്ലാ​ത​ല ക്യാ​മ്പ​യി​ന് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി. കാ​മ്പ​യി​ന്‍ പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം ജി​ല്ലാ ക​ള​ക്ട​ര്‍ അ​ല​ക്‌​സ് വ​ര്‍​ഗീ​സ് നി​ര്‍​വ​ഹി​ച്ചു. ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ളും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും സം​യു​ക്ത​മാ​യാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇന്നും നാളെയും‍ വാ​ര്‍​ഡ് ത​ല​ത്തി​ല്‍ പൊ​തു​ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഉ​റ​വി​ട​ന​ശീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തും. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍, വ​ണ്‍ ഹെ​ല്‍​ത്ത് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍, സാ​ക്ഷ​ര​താ പ്രേ​ര​ക്മാ​ര്‍, ആ​ശാപ്ര​വ​ര്‍​ത്ത​ക​ര്‍, മെ​ഡി​ക്ക​ല്‍/​ന​ഴ്‌​സിം​ഗ്/​പാ​രാ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍, യൂ​ത്ത് ക്ല​ബ്ബു​ക​ള്‍, റെ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ സാ​ധ്യ​മാ​യ എ​ല്ലാ​വ​രു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്.

ച​ട​ങ്ങി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജ​മു​നാ വ​ര്‍​ഗീ​സ്, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​കോ​ശി സി. ​പ​ണി​ക്ക​ര്‍, ആ​ര്‍​ദ്രം നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ ​ടി. ബി​നോ​യ്, ജി​ല്ല എഡ്യുക്കേ​ഷ​ന്‍ ആ​ന്‍​ഡ് മീ​ഡി​യ ഓ​ഫീ​സ​ര്‍ ജി. ​ര​ജ​നി ഡെ​പ്യൂ​ട്ടി ജി​ല്ലാ എഡ്യുക്കേ​ഷ​ന്‍ ആ​ന്‍​ഡ് മീ​ഡി​യ ഓ​ഫീ​സ​ര്‍ ഡോ. ​ചി​ത്ര തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന ഇ​ട​ങ്ങ​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തു ക​ണ്ടെ​ത്തി കൊ​തു​ക് ന​ശീ​ക​ര​ണ പ​ദാ​ര്‍​ഥ​ങ്ങ​ള്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന​താ​ണ്.


കഴിഞ്ഞദിവസം കു​ടും​ബ​ശ്രീ അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ള്‍ അ​വ​രു​ടെ പ​രി​ധി​യി​ലു​ള്ള വീ​ടു​ക​ളി​ല്‍ ഊ​ര്‍​ജി​ത ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി. വി​ട്ടു​പോ​യ ഇ​ട​ങ്ങ​ളി​ല്‍ 8, 9 തീ​യ​തി​ക​ളി​ലും ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​രും.

ജൂ​ലൈ 26ന് ​ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ റി​വ്യൂ ന​ട​ത്തി തു​ട​ര്‍​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യും. കൊ​തു​കു പെ​രു​കാ​ന്‍ സാ​ധ്യ​ത​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​കു​ന്ന രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ്യ​ക്തി​ക​ള്‍​ക്കും സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​മെ​തി​രേ 2023 ലെ ​പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മ​പ്ര​കാ​രം ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍​സ്വീ​ക​രി​ക്കും.