കെസിവൈഎം തീരദേശ പഠന ക്യാമ്പ്
1458548
Thursday, October 3, 2024 2:47 AM IST
ആലപ്പുഴ: കെസിവൈഎം സംസ്ഥാനസമിതിയുടെ നേതൃത്വത്തിൽ 2024 ഒക്ടോബർ 4, 5, 6 തീയതികളിലായി രൂപതയുടെ ആതിഥേയത്വത്തിൽ പള്ളോട്ടിയിൽ നടത്തപ്പെടാനിരിക്കുന്ന സംസ്ഥാന തീരദേശ പഠന ക്യാമ്പിന്റെ ലോഗോ പ്രകാശനം ആലപ്പുഴ രൂപത വികാരി ജനറാൾ മോൺ. ജോയ് പുത്തൻവീട്ടിൽ നിർവഹിച്ചു.
കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എം.ജെ. ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു. കെസിവൈഎം സംസ്ഥാന സെക്രട്ടറി സുബിൻ കെ. സണ്ണി, രൂപത പ്രസിഡന്റ് റനീഷ് ആന്റണി, ഡയറക്ടർ ഫാ. തോമസ് മണിയപൊഴിയിൽ, ആനിമേറ്റർ സിസ്റ്റർ റീന തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.