തുറവൂര്‍-മാക്കേകടവ് റോഡ് നന്നാക്കണം
1458748
Friday, October 4, 2024 2:58 AM IST
ചേര്‍ത്തല: തുറവൂര്‍-മാക്കേകടവ് റോഡ് അടിയന്തരമായി നന്നാക്കണമെന്ന് തൈക്കാട്ടുശേരി സംയോജിത കയര്‍ വ്യവസായ സഹകരണസംഘം ഡയറക്ടര്‍ ബോര്‍ഡ് യോഗം ആവശ്യപ്പെട്ടു. തുറവൂര്‍ മുതല്‍ മാക്കേകടവ് വരെയുള്ള റോഡുയാത്ര ജനങ്ങള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും നല്‍കുകയാണ്.
വാഹനാപകടങ്ങളും അപകടമരണങ്ങളും യാത്രക്കാരില്‍ ഭീതി ഉണര്‍ത്തുകയാണ്. ഇത് പരിഹരിക്കാന്‍ റോഡിന്റെ വീതികൂട്ടാന്‍ നടപടി സ്വീകരിക്കണം. ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് ജോസഫ് വടക്കേക്കരി, കെ.വി. ജോസഫ്, വി.ഇ. ജോണ്‍, കെ.പി. കാര്ത്തികേയന്, വര്‍ഗീസ് ജോസഫ്, എന്‍. രവീന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.