ശുചീകരിച്ചും അനുസ്മരിച്ചും ഗാന്ധിജയന്തി ആഘോഷം
1458546
Thursday, October 3, 2024 2:47 AM IST
ചേര്‍ത്തല: മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തും അനുസ്മരണ ചടങ്ങുകള്‍ നടത്തിയും വിവിധ സംഘടനകളും സ്ഥാപനങ്ങളുടെ ഗാന്ധിജയന്തിദിനം ആഘോഷിച്ചു. കെപിസിസി ദേശിയ കായികവേദി ജില്ലാ കമ്മിറ്റി ഗാന്ധി അനുസ്മരണസമ്മേളനം നടത്തി. ജില്ലാ പ്രസിഡന്റ് അര്ജുന് ആര്യക്കരവെളി അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറി ശ്രീജിത്ത് പത്തിയൂര്‍ ഉദ്ഘാടനം ചെയ്തു. എസ്. ജയകുമാര്‍, സുരേഷ് ബാബു, എസ്. അഭിലാഷ്, വര്‍ഷ ആന്‍, ചന്ദ്രഭാനു തുടങ്ങിയവര്‍ പങ്കെടുത്തു.
ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എന്റെ നാട് സുന്ദരദേശം എന്ന മുദ്രാവാക്യം ഉയര്‍ത്തി ഒരുവര്‍ഷം നീളുന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. ചേര്‍ത്തല താലൂക്ക് തല ഉദ്ഘാടനം താലൂക്ക് ഓഫീസ് വളപ്പില്‍ നഗരസഭാ വൈസ് ചെയര്മാന് ടി.എസ്. അജയകുമാര്‍ നിര്‍വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി. പ്രസാദ്, വി. തങ്കച്ചന്, ഭാരവാഹികളായ പി. സുരേഷ്, കെ.ജി. ഐബു, സി.ആര്. കിഷോര്‍കുമാര്‍, അരുണ്‍ കാര്‍ത്തിക് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ചേര്‍ത്തല ടൗണ്‍ നോര്‍ത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനം ഡിസിസി ജനറല്‍ സെക്രട്ടറി സി.ഡി. ശങ്കര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി. ഫൈസല്‍ അധ്യക്ഷനായി. ടി.ഡി. രാജന്, കെ.എ. ബഷീര്‍, എസ്.ഹരിദാസ്, രജിന് തുടങ്ങിയവര്‍ പങ്കെടുത്തു.
റോട്ടറി ക്ലബ് ഓഫ് ചേര്‍ത്തല നഗരസഭ സൗത്തിന്റെ നേതൃത്വത്തില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി. നഗരസഭാ ചെയര്‍പേഴ്സണ്‍ ഷേര്‍ളി ഭാര്ഗവന് മുഖ്യാതിഥിയായി. ഡോ. ശ്രീദേവന്‍ ജയന്തി സന്ദേശം നല്കി. അഡ്വ.സി.കെ. രാജേന്ദ്രന് ബോധവത്കരണ ക്ലാസ് നയിച്ചു. ബിജുമല്ലാരി, ബിനു ജോണ്‍, വിനോദ് മായിത്തറ തുടങ്ങിയവര്‍ നേതൃത്വം നല്കി.
വെട്ടയ്ക്കല്‍ ശ്രീചിത്രോദയ വായനശാലയില്‍ ഗാന്ധിസ്മൃതിസംഗമം നടത്തി. മനോജ് മാവുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. ജി. ഷിബു, കെ.ബി.റഫീഖ്, ശക്തീശ്വരം പണിക്കര്‍, ബിജി സലിം, വി.എം. നിഷാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
യുവകലാ സാഹിതി ചേര്‍ത്തല മണ്ഡലം കമ്മിറ്റി നടത്തിയ സാംസ്കാ രിക സംവാദ സദസ് ഗാന്ധിമാര്‍ഗത്തിന്റെ കാലിക പ്രസക്തി ഗ്രാമസ്വരാജ് ഫൗണ്ടേഷന് ചെയര്മാന് എം.എന്‍ ഗിരി ഉദ്ഘാടനം ചെയ്തു. സി.കെ. കുമാരപ്പണിക്കര്‍ സ്മാരക മന്ദിരത്തില്‍ മണ്ഡലം പ്രസിഡന്റ് കെ.വി. ചന്ദ്രബാബു അധ്യക്ഷനായി. സരജു കളവംകോടം വിഷയാവതരണം നടത്തി.
വയലാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഗാന്ധിജയന്തി ദിനാഘോഷം പ്രസിഡന്റ് ടി.എസ്. രഘുവരന് ഉദ്ഘാടനം ചെയ്തു. വി.എന്‍. അജയന്, മണ്ഡലം പ്രസിഡന്റുമാര്‍, നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തണ്ണീര്‍മുക്കം രഞ്ജിത് മെമ്മോറിയല്‍ ലൈബ്രറി അനുസ്മരണവും ഡോക്യൂമെന്ററി പ്രദര്‍ശനവും നടത്തി. ഡോ. ലേഖ റോയ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ജി. ഭാസ്കര്‍ അധ്യക്ഷനായി. തണ്ണീര്‍മുക്കം ശിവശങ്കരന്, ഡോ. മോഹനകുമാരി, അപ്പുക്കുട്ടന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഹരിതശ്രീ പരിസ്ഥിതി സംരക്ഷണ നിര്‍മാര്‍ജന കൗണ്‍സില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. ചേര്‍ത്തല - തണ്ണീര്‍മുക്കം റോഡില്‍ ഗവ. ഗേള്‍സ് ഹൈസ്കൂളിനു സമീപം നടന്ന ശുചീകരണം രക്ഷാധികാരി ഡോ. തോമസ് വി. പുളിക്കല്‍ ഉദ്ഘാടനം ചെയിതു. ജനറല്‍ സെക്രട്ടറി വേളോര്‍വട്ടം ശശികുമാര്‍ അധ്യക്ഷനായി.
പട്ടണക്കാട് പ്രതീക്ഷ റെസിഡന്റ് സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പലച്ചനാട് -പാഴാക്കച്ചിറ റോഡ് ശുചീകരണം നടത്തി. പട്ടണക്കാട് സബ് ഇന്‍സ്പെക്ടര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മാമച്ചൻ പനയ്ക്കല്‍ സെക്രട്ടറി അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
വയലാര്‍ രാമവര്‍മ സ്കൂളിലെ എന്‍എസ്എസ് വാളണ്ടിയര്‍മാര്‍ ലഹരി വിരുദ്ധ റാലി നടത്തി. ജാഗ്രത ജ്യോതി എന്ന പിരപാടി പിടിഎ പ്രസിഡന്റ് പി.എ. അബ്ദുള്‍ സലാം ഉദ്ഘാടനം ചെയ്തു. കോ-ഓര്‍ഡിനേറ്റര്‍ സ്വപ്ന, രജിത എന്നിവര്‍ പ്രസംഗിച്ചു.
ചേര്‍ത്തല ടൗണ്‍ ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഗാന്ധിജയന്തി ആഘോഷം ഡിസിസി ജനറല്‍ സെക്രട്ടറി സി.വി. തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിശ്വംഭരന്‍പിള്ള അധ്യക്ഷനായി.
ചേർത്തല: ഗാന്ധി സ്മൃതിസംഗമം കെപിസിസി വിചാർ വിഭാഗ് ചേർത്തല നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുനല്ലൂർ കല്ലറത്തറയിൽ സമൃതി സംഗമം നടത്തി. കെപിസിസി സെക്രട്ടറി അഡ്വ.എസ്. ശരത് ഉദ്ഘാടനം ചെയ്തു. സി.എൻ. ഔസേഫ് അധ്യക്ഷനായിരുന്നു. പി.ടി. രാധാകൃഷ്ണൻ, പി.ജി. മോഹനൻ, ജഗദീഷ് ഡി തുടങ്ങിയവർ പ്രസംഗിച്ചു.
കായംകുളം: കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും ഗാന്ധി സ്മൃതി സംഗമവും നടത്തി. നോർത്ത് ബ്ലോക്ക് പ്രസിഡന്റ് ടി. സൈനുലാബ്ദീൻ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി എ. ത്രിവിക്രമൻതമ്പി ഉദ്ഘാടനം ചെയ്തു. കെപിസിസി സെക്രട്ടറി എൻ. രവി. ഡിസിസി ജനറൽ സെക്രട്ടറി എ.ജെ. ഷാജഹാൻ , ചിറപ്പുറത്ത് മുരളി തുടങ്ങിയവർ പ്രസംഗിച്ചു.
മുതുകുളം: മുതുകുളം കലാവിലാസിനി വായനശാലയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു. എസ്.എൻഎം യുപി സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ചിരിക്കുന്ന മഹാത്മാഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് തോമസ് വർഗീസ്, സ്കൂൾ പ്രധാനാധ്യാപിക ശ്രീലത, കൃഷ്ണകുമാർ, മിനി ജോർജ്, അജിത് രാജ് എന്നിവർ പങ്കെടുത്തു.
മുതുകുളം വടക്ക് ബാപ്പുജി സ്മാരക ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പർച്ചനയും ഗാന്ധിസ്മൃതി സംഗമവും സംഘടിപ്പിച്ചു. കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ.വി.ജയകുമാർ ഉദ്ഘാടനം ചെയ്തു. മൂന്നാം ക്ലാസ് വിദ്യാർഥിനി ബീമാ നസ്രിൻ വരച്ച ഗാന്ധി ചിത്രം ഗ്രന്ഥശാല പ്രസിഡന്റ് പി.സി. അനിൽകുമാർ ഏറ്റുവാങ്ങി.
കറ്റാനം: പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ സമാധാന സന്ദേശ മാർച്ച് നടത്തി. പ്രിൻസിപ്പൽ ടി. മോഹൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വർഗീസ് മത്തായി സ്കൗട്ട് മാസ്റ്റർ സി.ടി. വർഗീസ്, ഷേർലി തോമസ്, രമ്യ സുസൻ എന്നിവർ നേതൃത്വം നൽകി.
അമ്പലപ്പുഴ: ശാന്തി ഭവനിൽ ഗാന്ധി ജയന്തി ആചരിച്ചു. സാമൂഹിക പ്രവർത്തകൻ കമാൽ എം. മാക്കിയിൽ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ സന്ദശം നൽകി. പുന്നപ്ര അപ്പച്ചൻ, പുന്നപ്ര മധു, പി.എ. കുഞ്ഞുമോൻ, ടി.വി. സാബു സാഫല്യം, കൈനകരി അപ്പച്ചൻ, ബി. ജോസുകുട്ടി, ഷമീർ, ജമീല തുടങ്ങിയവർ പ്രസംഗിച്ചു.
പൂച്ചാക്കൽ: ത്രിവർണ രാഖി പരസ്പരം കെട്ടി ഗാന്ധി ജയന്തി ദിനാചാരണം. ആദരം സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന്റെയും ചിറ്റേഴത്തു ട്രേഡേഴ്സിന്റെയും അയോധ്യ സ്റ്റഡി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ തിരുന്നല്ലൂർ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷം കർഷക കോൺഗ്രസ് സംസ്ഥാന നിർവഹക സമിതി അംഗം കെ.ജി.ആർ. പണിക്കർ ഉദ്ഘാടനം ചെയ്തു.
ആദരം സാന്ത്വനം ട്രസ്റ്റ് ചെയർമാൻ ഒ. സി വക്കച്ചൻ അധ്യക്ഷത വഹിച്ചു. വിനോദ്കുമാർ പള്ളിപ്പുറം, പി. ഉണ്ണികൃഷ്ണൻ, മോഹൻദാസ്, അമൽ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.
എടത്വ: ഗാന്ധിജയന്തി ദിനത്തില്‍ തലവടി പഞ്ചായത്തിന്റെ നേതൃ ത്വത്തില്‍ വിവിധ കര്‍മ പദ്ധതികളുടെ ഉദ്ഘാടനം നടന്നു. ബയോ ബിന്‍ വിതരോണോദ്ഘാടനം, പഞ്ചായത്തിലെ വിവിധ തോടുകളുടെ ശുചീകരണം, തെരുവ് സൗന്ദര്യവത്കരണോദ്ഘാടനം എന്നിവയാണ് നടന്നത്.
തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായരുടെ അധ്യക്ഷതയില്‍ കൂടിയ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിനു ഐസക് രാജു നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി.
എടത്വ: ഗാന്ധിജയന്തിയോടനുബന്ധിച്ച് എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളി കെഎല്‍എമ്മിന്റെ നേതൃത്വത്തില്‍ എടത്വ ടൗണില്‍ കുരിശടി, വെയിറ്റിംഗ് ഷെഡ്, റോഡിന്റെ ഇരുവശങ്ങള്‍, പള്ളിപ്പാലം, കുളിക്കടവ്, ഗ്രോട്ടോ, പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ കബറിടം, റോഡുകള്‍ എന്നിവ വൃത്തിയാക്കി.
അസിസ്റ്റന്റ് വികാരി ഫാ. ബ്രിന്റോ മനയത്ത് ഉദ്ഘാടനം ചെയ്തു. അതിരൂപത കോ-ഓർഡിനേറ്റര്‍ മനോജ് മാത്യു പുത്തന്‍വീട്ടില്‍ അധ്യക്ഷത വഹിച്ചു. ഡീക്കന്‍ റിലീന് പടിഞ്ഞാറേവീട്ടില്‍ സന്ദേശം നല്കി. യൂണിറ്റ് പ്രസിഡന്റുമാരായ സാബു കരിക്കംപള്ളി, മോളി അജിത്ത് പട്ടത്താനം, മീനു വാളപറമ്പില് എന്നിവര്‍ പ്രസംഗിച്ചു.
മാന്നാർ: റോട്ടറി ക്ലബ് ഓഫ് മാന്നാർ ആഭിമുഖ്യത്തിൽ ഗവ. എൽപി സ്കൂളിൽ ഗാന്ധിജയന്തി ദിനം ആചരിച്ചു. ഗാന്ധി സ്മൃതി സംഗമം പഞ്ചായത്തംഗം ശാന്തിനി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന പ്രസിഡന്റ് അനിൽ ഉഴത്തിൽ നിർവഹിച്ചു. ക്ലബ്ബ് സെക്രട്ടറി ടൈറ്റസ് പി. കുര്യൻ അധ്യക്ഷത വഹിച്ചു.
കുരട്ടിക്കാട് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു. പതാക ഉയർത്തൽ, പുഷ്പാർച്ചന, പുനരർപ്പണ പ്രതിജ്ഞ എന്നിവ നടത്തി. രാജേന്ദ്രൻ ഏനാത്ത്, നിസാർ കരട്ടിക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.
മഹാത്മാ ഗാന്ധി റൂറൽ ഡവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷം മഹാത്മാ ബോട്ട് റേസ് അങ്കണത്തിൽ ആഘോഷിച്ചു. അഡ്വ. എൻ. ഷൈലാജ് യോഗം ഉദ്ഘാടനം ചെയ്തു. ടി. കെ. ഷാജഹാൻ അധ്യക്ഷനായിരുന്നു.
എടത്വ: കോണ്‍ഗ്രസ് എടത്വ, തലവടി നോര്‍ത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി ജന്മദിനവും മഹാത്മാഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റായതിന്റെ നൂറാം വാര്‍ഷികവും ആഘോഷിച്ചു. എടത്വയില്‍ ഡിസിസി ജനറല്‍ സെക്രട്ടറി റാംസെ ജെ.റ്റി ഉദ്ഘാടനം ചെയ്തു. ആന്റണി തോമസ് കണ്ണംകുളം അധ്യക്ഷത വഹിച്ചു. ഡിസിസി എക്സിക്യൂട്ടീവ് അംഗം വി.കെ. സേവ്യര്‍ പതാക ഉയര്‍ത്തി. അല്‍ഫോന്‍സ് ആന്റണി, വിശ്വന് വെട്ടത്തില്‍, മറിയാമ്മ ജോര്‍ജ്, ജോര്‍ജുകുട്ടി മുണ്ടകത്തില്‍ തുടങ്ങിയവർ പ്രസംഗിച്ചു.
തലവടിയില്‍ പതാക ഉയര്‍ത്തി ഗാന്ധിജിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണവും നടന്നു. ഡിസിസി മെമ്പര്‍ വര്‍ഗീസ് നാല്പത്തഞ്ചില് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വര്‍ഗീസ് കോലത്തുപറമ്പില്‍ അധ്യക്ഷത വഹിച്ചു.
യുഡിഎഫ് ചെയര്‍മാര്‍ ബിജു പാലത്തിങ്കല്‍, ഷാജി മാമ്മൂട്ടില്‍, ബോണി ജോണ്‍, ചെറിയാന് ജോഷ്വാ, സാബു കുന്നത്തുപറമ്പിൽ തുടങ്ങിയവര്‍ പ്രസംഗിച്ചു.