യുവാവ് അറസ്റ്റിൽ
1459206
Sunday, October 6, 2024 3:16 AM IST
പന്തളം: പിണങ്ങിക്കഴിയുന്ന ഭാര്യയെ കാണാൻ അനുവദിക്കാത്തതിലുള്ള വിരോധം കാരണം, വീട്ടിൽ കയറി അതിക്രമം കാട്ടുകയും ഭാര്യയെയും മാതാവിനെയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്ത കേസിൽ യുവാവിനെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. അടൂർ പെരിങ്ങനാട് മേലൂട് പന്നി വേലിക്കൽ അനുരാജ് ഭവനം എ. ആർ. അനിരാജാണ് (34) അറസ്റ്റിലായത്.
ഭാര്യ രാജിരാജ്, അമ്മ ലക്ഷ്മി എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇരുവരും അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിലെത്തിയും ഇവരെ ഇയാൾ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതിയുണ്ട്.