കാര്‍ഡ് ബാങ്ക് 50 കോടിയുടെ വായ്പ നല്‍കും
1459209
Sunday, October 6, 2024 3:16 AM IST
ചേര്‍ത്തല: ചേര്‍ത്തല താലൂക്കില്‍ 50 കോടി രൂപയുടെ കാര്‍ഷിക-കാര്‍ഷികേതര വായ്പകള്‍ നല്‍കുമെന്ന് സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് അഡ്വ. സി.കെ. ഷാജിമോഹന്‍ പറഞ്ഞു. ചേര്‍ത്തല സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ 30-ാമത് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നബാര്‍ഡ് ചെയര്‍മാനുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ പത്തുശതമാനത്തിന് താഴെ പലിശയ്ക്ക് വായ്പകള്‍ കൊടുക്കാനുള്ള പദ്ധതികള്‍ ഈ വര്‍ഷം പ്രാവര്‍ത്തികമാക്കുമെന്നും സി.കെ. ഷാജിമോഹന്‍ പറഞ്ഞു.
സി.എസ്. പങ്കജാക്ഷന്, സി.കെ. ഉണ്ണികൃഷ്ണന്, എന്‍.എം. ബഷീര്‍, എന്‍. അനില്‍കുമാര്‍, വി.എം. ധര്മജന്, ടി.എസ്. സുലഭ, ബിയാട്രീസ് മോഹന്‍ദാസ്, കെ. ഗീത, പാര്‍വതി എം. കുറുപ്പ്, എലിസബത്ത് ടി. ജോജി എന്നിവര്‍ പ്രസംഗിച്ചു.