സംസ്ഥാന കബഡി മത്സരത്തിൽ മാന്നാറില്‍നിന്ന് മൂന്നുപേർ
1458752
Friday, October 4, 2024 3:05 AM IST
മാന്നാര്‍: മാന്നാറില്‍നിന്ന് മൂന്നു വിദ്യാര്‍ഥികള്‍ സംസ്ഥാന കബഡി മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. കുട്ടന്പേരൂര് എസ്കെ വി ഹൈസ്കൂളിലെ വിദ്യാര്‍ഥികളായ അനുനന്ദ. ആര്, സിദ്ധാര്ഥദേവ് സന്തോഷ് എന്നിവര്‍ സബ്ജൂണിയര്‍ വിഭാഗത്തിലും എയ്ഞ്ചല്‍ മറിയം ആന്റണി ജൂണിയര്‍ വിഭാഗത്തിലും കബഡി മത്സരത്തില്‍ ജില്ലയില്‍നിന്നു സംസ്ഥാനതലത്തിലേക്ക് സെലക്ഷന് ലഭിച്ചു.
എയ്ഞ്ചല്‍ മറിയം ആന്റണി പത്താം ക്ലാസ് വിദ്യാര്‍ഥിയും എണ്ണയ്ക്കാട് മണ്ണുംമുക്കത്ത് വീട്ടില്‍ ആന്റണിയുടെ മകളുമാണ്. എട്ടാം ക്ലാസ് വിദ്യാര്‍ഥിനി അനുനന്ദ എണ്ണയ്ക്കാട് ആശാരിപ്പറമ്പില്‍ ഓമനക്കുട്ടന്റെ മകളും സിദ്ധാര്ഥദേവ് സന്തോഷ് മീനാക്ഷി സദനത്തില്‍ പരേതനായ സന്തോഷിന്റെ മകനുമാണ്.
സ്കൂളിലെ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിയ ചിട്ടയായ പരിശീലനമാണ് ഈ നേട്ടത്തിലേക്ക് ഇവരെ എത്തിച്ചത്. 4, 5 തീയതികളിലായി ആറ്റിങ്ങലില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ ഇവര്‍ മാറ്റുരയ്ക്കും.