വാഹനാപകടത്തിൽ ഗൃഹനാഥൻ മരിച്ചു
1458745
Friday, October 4, 2024 2:58 AM IST
ചെങ്ങന്നൂര്‍: എംസി റോഡിലെ കുറ്റൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രികന് മരിച്ചു. തിരുവന്‍വണ്ടൂര്‍ കണ്ടത്തില്‍പ്പടി കോലടത്തുശേരി മുറിയില്‍ പാലയ്ക്കാട്ടു വീട്ടില്‍ പരേതനായ കൃഷ്ണന് കുഞ്ഞൂഞ്ഞ് മകന് ഗോപാലകൃഷ്ണനാണ് (ഗോപാലി-60) മരിച്ചത്. കഴിഞ്ഞദിവസം രാത്രി പത്തിനായിരുന്നു അപകടം.
തിരുവല്ല ഭാഗത്തുനിന്നു തിരുവന് വണ്ടൂരിലേക്കുവന്ന സ്കൂട്ടറില്‍ എതിര് ദിശയില്നിന്നുവന്ന കാര്‍ ഇടിക്കുകയായിരുന്നു. തിരുവല്ലയില്‍നിന്നുള്ള അഗ്നിരക്ഷാ സേനയും പോലീസും എത്തിയാണ് വാഹനങ്ങള്‍ സംഭവസ്ഥലത്തുനിന്നു നീക്കം ചെയ്തത്. തിരുവന്‍വണ്ടൂര്‍ 1152 -ാം നമ്പര്‍ ശാഖാ യോഗത്തിന്റെ പഞ്ചായത്ത് കമ്മിറ്റിയംഗമാണ് പരേതന്. ഭാര്യ വിമല. മക്കള്‍ അശ്വതി, അജിത്ത്. മരുമക്കള്‍ ബിനോയ്, ഗ്രീഷ്മ. സംസ്കാരം ഇന്നു മൂന്നിന് വീട്ടുവളപ്പില്‍.