ദേശീയ സന്നദ്ധ രക്തദാന ദിനാചരണം
1458753
Friday, October 4, 2024 3:05 AM IST
ചേര്‍ത്തല: നൈപുണ്യ സ്കൂള്‍ ഓഫ് മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ ദേശീയ സന്നദ്ധ രക്തദാന ദിനാചരണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി കോളജ് റെഡ് റിബണ്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ബോധവത്കരണം നടത്തി.
ചേര്‍ത്തല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, മുനിസിപ്പല്‍ ബസ് സ്റ്റാൻഡ്, റെയില്‍വേ സ്റ്റേഷന് തുടങ്ങിയ കേന്ദ്രങ്ങളില്‍ നോട്ടീസുകള്‍ വിതരണം ചെയ്തു. അധ്യാപകരായ വി.ഐ. സ്വപ്ന, സി. ശോണിമ എന്നിവര്‍ നേതൃത്വം നല്കി.