നവരാത്രി മഹോത്സവത്തിന് തുടക്കമായി
1458754
Friday, October 4, 2024 3:05 AM IST
അമ്പലപ്പുഴ: നീർക്കുന്നം രക്തേശ്വരി ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കമായി. വിജയദശമി വിദ്യാരംഭത്തോടെ 13 ന് നവരാത്രി മഹോത്സവം സമാപിക്കും.
തുടർന്നുള്ള ദിവസങ്ങളിൽ വിവിധ ക്ഷേത്രാചാര ചടങ്ങുകൾ നടക്കും. 11ന് വെള്ളിയാഴ്ച വൈകിട്ട് ദീപാരാധനക്കുശേഷം പൂജവെയ്പ്. വിജയദശമി ദിവസമായ ഞായറാഴ്ച രാവിലെ 6ന് ഗണപതിഹോമം പൂജയെടുപ്പ്, രാവിലെ എട്ടിന് വിദ്യാരംഭത്തോടെ നവരാത്രി മഹോത്സവം സമാപിക്കും.