കെസിവൈഎം തീരദേശ പഠന ക്യാമ്പ്
1459207
Sunday, October 6, 2024 3:16 AM IST
ആലപ്പുഴ: കെസിവൈഎം സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തിൽ മൂന്നുദിവസത്തെ തീരദേശ പഠന ക്യാമ്പ് നെയ്തൽ സെന്റ് വിൻസെന്റ് പള്ളോട്ടി പാരിഷ് ഹാളിൽ തുടക്കം കുറിച്ചു. ആലപ്പുഴ രൂപത മെത്രാൻ ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു.
"കേരളസഭയുടെ വീരസന്താനങ്ങളായ യുവജനങ്ങൾ, സഭയുടെ മുഖമായി തീരദേശ ജനതകളുടെ വിവിധങ്ങളായ പ്രശ്നങ്ങളിൽ ഇറങ്ങിച്ചെന്ന് മുന്നേറ്റങ്ങൾക്കു തുടക്കം കുറിക്കണമെന്ന് പിതാവ് ആഹ്വാനം ചെയ്തു.
സമ്മേളനത്തിന് സംസ്ഥാന പ്രസിഡന്റ് എം.ജെ. ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര ആമുഖ പ്രഭാഷണം നടത്തി.
ആലപ്പുഴ രൂപത കെസിവൈഎം രൂപത ഡയറക്ടർ ഫാ. തോമസ് മാണിയാപൊഴിയിൽ, സംസ്ഥാന സിൻഡിക്കേറ്റ് അംഗവും കെസിവൈഎം ലത്തീൻ യുവജന പ്രസ്ഥാനത്തിന്റെ പ്രസിഡന്റുമായ കാസി പൂപ്പന,
ആലപ്പുഴ രൂപത പ്രസിഡന്റ് റെനീഷ് ആന്റണി താന്നിക്കൽ, സംസ്ഥാന ഉപാധ്യക്ഷ കുമാരി അനു ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു. 32 രൂപതകളിൽ നിന്നായി 100 യുവജനങ്ങൾ ക്യാമ്പിൽ പങ്കെടുക്കുന്നു.