മുഖ്യമന്ത്രിക്ക് എഡിജിപിയെ ഭയം: കേരള കോൺഗ്രസ് -ജേക്കബ്
1458975
Saturday, October 5, 2024 3:29 AM IST
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയെയും എഡിജിപിയെയും ഭയപ്പെടുന്നു വെന്ന് കേരള കോൺഗ്രസ് -ജേക്കബ് സംസ്ഥാന വൈസ് ചെയർമാൻ ബാബു വലിയവീടൻ അഭിപ്രായപ്പെട്ടു.
കേരള കോൺഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ അധ്യ ക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കോശി തുണ്ടുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.
പാർട്ടി ഉന്നതാധികാര സമിതി അംഗങ്ങളായ തോമസ് ചുള്ളിക്കൻ, നൈനാൻ തോമസ്, ഷാജി വാണിയപുരയ്ക്കൽ, ജേക്കബ് തരകൻ, ഏബ്രഹാം കുഞ്ഞാപ്പച്ചന്, ജില്ലാ ഭാരവാഹികളായ വിജയകുമാർ വാലയിൽ, മത്തായിച്ചൻ കാഞ്ഞിക്കൽ, അനീഷ് ആറാട്ടുകുളം, ജോർജ് തോമസ് കളപ്പുര, സാബു വള്ളപ്പുര, കെ.എൻ. സാംസൺ, പി.എസ്. ഗോപിനാഥപിള്ള, ജോയ് ചക്കുംകരി എന്നിവർ പ്രസംഗിച്ചു.