മാലിന്യ മുക്ത നവകേരളം കർമ പദ്ധതി തുടങ്ങി
1459210
Sunday, October 6, 2024 3:16 AM IST
ഹരിപ്പാട്: മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി ചിങ്ങോലി പഞ്ചായത്തിലെ രണ്ടു വാർഡുകളിലായി കണ്ടെത്തിയ മാലിന്യക്കൂന നിർമാർജനം ചെയ്ത് പൂന്തോട്ടം സ്ഥാപിച്ചു.
ചിങ്ങോലി പഞ്ചായത്ത് ഏഴാം വാർഡിൽ പഴയ സഹകരണ ആശുപത്രിക്കു സമീപം കണ്ടെത്തിയ മാലിന്യക്കൂന നിർമാർജനം ചെയ്ത് പൂന്തോട്ടം സ്ഥാപിച്ച പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് പത്മശ്രീ ശിവദാസൻ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ജി. സജിനി അധ്യക്ഷനായി കുഞ്ചൻനമ്പ്യാർ സ്മാരക എക്സിക്യുട്ടീവ് അംഗം മുഞ്ഞിനാട്ട് രാമചന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനീഷ്, പഞ്ചായത്തംഗങ്ങളായ പ്രമീഷ് പ്രഭാകരൻ, പി. വിജിത, എ. അൻസിയ തുടങ്ങിയവർ പ്രസംഗിച്ചു.