വൈദികസമിതിയും അജപാലനസമിതിയും പുനഃസംഘടിപ്പിച്ചു
1458967
Saturday, October 5, 2024 3:24 AM IST
ആലപ്പുഴ: ആലപ്പുഴ രൂപത വൈദിക സമിതിയും അജപാലനസമിതിയും കാനോനിക നിയമപ്രകാരം പുനഃസംഘടിപ്പിച്ചു. രൂപത വൈദികരുടെയും രൂപതയില്‍ സേവനം ചെയ്യുന്ന സന്യസ്ത വൈദികരുടെയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ചേരുന്നതാണ് രൂപത വൈദിക സമിതി. ഇതിന്റെ കാലാവധി അഞ്ചുവര്‍ഷമാണ്.
ഫാ. ക്ലീറ്റസ് കാരക്കാട്ട് സെക്രട്ടറിയായും ഫാ. ജോയ് അറയ്ക്കല്‍ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. എല്ലാ ഇടവകകളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികളെ ചേര്‍ത്താണ് പുതിയ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ നിലവില്‍വന്നത്. ഇതിന്റെ കാലാവധി മൂന്നുവര്‍ഷമാണ്.
ചാത്തനാട് തിരുക്കുടുംബ ഇടവകാംഗം ആശാരിപ്പറമ്പില്‍ അനില്‍ ആന്റണി സെക്രട്ടറിയായും പെരുന്നേര്‍മംഗലം ഇടവക അംഗം ജസ്റ്റീന ഇമ്മാനുവേല്‍ ജോയിന്റ് സെക്രട്ടറിയായും ചുമതലയേറ്റു.
രൂപതാധ്യക്ഷന്‍ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രഥമയോഗത്തില്‍ 2025ലെ മഹാജൂബിലി, രൂപതാദിനം, രൂപതയുടെ 75 വര്‍ഷത്തെ ജൂബിലിക്കുള്ള ഒരുക്കം, രൂപതയിലെ ജനങ്ങളുടെ സാമുഹിക ആവശ്യങ്ങള്‍ ഇവയിന്മേല് ചര്‍ച്ചകളും നിര്‍ദേശങ്ങളും നടത്തി. വികാരി ജനറല്‍ മോണ്‍. ജോയ് പുത്തന്‍വീട്ടില്‍, ഫാ. സേവ്യര്‍ കുടിയാംശേരി എന്നിവര്‍ പ്രസംഗിച്ചു.