വഴിതെറ്റി റോഡിൽ ഒറ്റപ്പെട്ട വയോധികയെ ഏറ്റെടുത്ത് കൊല്ലക്കടവ് ദയാഭവൻ
1458549
Thursday, October 3, 2024 2:47 AM IST
മാങ്കാംകുഴി: വയോജന ദിനത്തിൽ വഴിതെറ്റി റോഡിൽ ഒറ്റപ്പെട്ട വയോധികയ്ക്ക് സംരക്ഷണമൊരുക്കി പോലീസ്. കായംകുളം പത്തിയൂർ സ്വദേശിനി കുഞ്ഞുകുട്ടി(80 )യെയാണ് കുറത്തികാട് എസ്ഐ എം.എസ്. എബി, സീനിയർ സിപിഒ പി. രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിൽ വയോധികയിൽനിന്നു വിവരങ്ങൾ തേടിയശേഷം കൊല്ലക്കടവ് ദയാഭവൻ വയോജന കേന്ദ്രത്തിൽ സുരക്ഷിതമായി എത്തിച്ചത്.
ബന്ധുക്കളെ പോലീസ് വിവരം അറിയിക്കുകയും കൂട്ടിക്കൊണ്ടുപോകാൻ എത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എസ്ഐ എബി കൊല്ലക്കടവ് ദയാഭവൻ ഡയറക്ടർ ഫാ. പി. കെ. വർഗീസുമായി ബന്ധപ്പെടുകയും ദയാഭവനിൽ എത്തിക്കുകയുമായിരുന്നു.