പ്രകാശനം ചെയ്തു
1458974
Saturday, October 5, 2024 3:29 AM IST
ആലപ്പുഴ: വയനാട്ടിൽ ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവർക്ക് കേരള നിയമസഭ ഒന്നടങ്കം പ്രണാമം അർപ്പിച്ചതിനുശേഷം വിപ്ലവ ഗായിക പി.കെ. മേദിനി പാടി സമർപ്പിച്ച "വയനാടിൻ മനതാരിൽ സ്നേഹം നിറയട്ടെ’ എന്നുതുടങ്ങുന്ന സാന്ത്വന ഗാനം സ്പീക്കർ എ.എൻ. ഷംസീർ പ്രകാശനം ചെയ്തു.
സ്പീക്കറിന്റെ ചേമ്പറിൽ 93 കാരി പി.കെ. മേദിനിയുടെ സാന്നിധ്യത്തിലാണ് ഡെന്നി ആന്റണി രചിച്ച് വി.ജെ. റുഡോൾഫ് സംഗീതവും നിഹാസ് നിസാർ ദൃശ്യ ആവിഷ്കാരവും നൽകിയ ആൽബം പ്രകാശനം ചെയ്തത്.
മന്ത്രി കെ. ബി. ഗണേഷ് കുമാർ, എംഎൽഎമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, ടി. സിദ്ധിക്, യു. പ്രതിഭ, തോട്ടത്തിൽ രവീന്ദ്രൻ, എം.എസ്. അരുൺകുമാർ തുടങ്ങിയവർ പങ്കെടുത്തു.