പൊളിച്ചിട്ട റോഡിൽ തെന്നിവീണ് സൈക്കിൾ യാത്രക്കാരനു പരിക്ക്
1458973
Saturday, October 5, 2024 3:29 AM IST
അമ്പലപ്പുഴ: മാസങ്ങളായി പൊളിച്ചിട്ട പുന്നപ്ര തലേക്കട്ട്-സിഎംഎസ് പള്ളി റോഡിലൂടെ സൈക്കിളിൽ സഞ്ചരിച്ച വയോധികനു റോഡിൽ തെന്നിവീണ് ഗുരുതരമായി പരിക്ക്. ഇദ്ദേഹത്തിന്റെ മുട്ടിനും നട്ടെല്ലിനും അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടിവന്നു. പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് പുത്തൻവീട്ടിൽ ജോണി(ജോണി ആശാൻ-62)ക്കാണ് പരിക്കേറ്റത്.
എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് ഒരുകോടി 25 ലക്ഷം രൂപ മുടക്കിയാണ് റോഡുനിർമാണത്തിനു തുടക്കം കുറിച്ചത്. എന്നാൽ, കഴിഞ്ഞ ഒന്നരമാസമായി റോഡ് പൊളിച്ചിട്ടിരിക്കുകയാണ്. നിർമാണപ്രവർത്തനം ആരംഭിക്കാത്തതുകൊണ്ട് പൊളിച്ചിട്ട ഭാഗത്തുള്ള കല്ലുകളിൽ തട്ടി ഇരുചക്ര വാഹനങ്ങൾ അടക്കം തെന്നിവീഴുന്ന അവസ്ഥയാണ് നിലവിലുള്ളത്.