ആരോഗ്യമേഖല സ്വകാര്യ ആശുപത്രികളെ വളർത്തുന്നു: കെ.സി. വേണുഗോപാൽ
1459215
Sunday, October 6, 2024 3:22 AM IST
ആലപ്പുഴ: കേരളത്തിലെ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരും ആശുപത്രികളും സ്വകാര്യ ആശുപത്രികളെ വളർത്തുകയാണെന്ന് എഐസി സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി പറഞ്ഞു. ഇന്ത്യൻ റുമറ്റോളജി അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഏതൊരു പകർച്ചവ്യാധി ആദ്യം റിപ്പോർട്ട് ചെയ്യുന്ന ഹബ്ബായി കേരളം മാറിയെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഡോ. ബി. പദ്മകുമാർ അധ്യക്ഷതവഹിച്ചു.
ജനറൽ സെക്രട്ടറി ഡോ. പദ്മനാഭ ഷേണായ്, ഐഎംഎ പ്രസിഡന്റ് ഡോ. എൻ. അരുൺ, പ്രോഗ്രാം സെക്രട്ടറി ഡോ. വിഷ്ണു എസ്. ചന്ദ്രൻ, ഡോ. ഹരികൃഷ്ണൻ, ഡോ. വിനോദ് രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.