ധ​ന്യ​ൻ മാ​ർ ഈ​വാ​നി​യോ​സ് ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ: മാ​തൃ ഇ​ട​വ​ക​യി​ലെ പ്രാ​ര്‍​ഥ​ന​ക​ൾ നാ​ളെ സ​മാ​പി​ക്കും
Sunday, July 7, 2024 11:23 PM IST
മാ​വേ​ലി​ക്ക​ര: ധ​ന്യ​ന്‍ മാ​ര്‍ ഈ​വാ​നി​യോ​സ് തി​രു​മേ​നി​യു​ടെ ഓ​ര്‍​മ​പ്പെ​രു​ന്നാ​ളി​ന് മു​ന്നോ​ടി​യാ​യി മാ​തൃ ഇ​ട​വ​ക​യാ​യ പു​തി​യ​കാ​വ് സെ​ന്‍റ് ജോ​സ​ഫ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ല്‍ ഒ​ന്നു മു​ത​ല്‍ ന​ട​ന്നു​വ​രു​ന്ന പ്രാ​ര്‍​ഥ​നാ​ശു​ശ്രൂ​ഷ​ക​ള്‍ നാ​ളെ സ​മാ​പി​ക്കും.

വി​ശു​ദ്ധ കു​ര്‍​ബാ​ന​യി​ലും ധൂ​പ പ്രാ​ര്‍​ഥ​ന​യി​ലും വി​ശ്വാ​സി​ക​ളും സ​മീ​പ​ത്തെ മ​ഠ​ങ്ങ​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ പ്ര​തി​ധി​ക​ളും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

മാ​വേ​ലി​ക്ക​ര രൂ​പ​താധ്യ​ക്ഷ​ന്‍ ജോ​ഷ്വാ മാ​ര്‍ ഇ​ഗ്‌​നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, വി​കാ​രി ജ​ന​റാൾ മോ​ണ്‍. സ്റ്റീ​ഫ​ന്‍ കു​ള​ത്തും​ക​രോ​ട്ട്, ഫാ. ​മാ​ത്യു വ​ലി​യ​പ​റ​മ്പി​ല്‍, ഫാ. ​സി​ല്‍​വ​സ്റ്റ​ര്‍ തെ​ക്കേ​ട​ത്ത്, ഫാ. ​വി​ജ​യാ​ന​ന്ദ് ഇ​ട​യി​ല​വീ​ട്ടി​ല്‍, ഫാ. ​ജോ​ണ്‍ ക​ട​വി​ങ്ക​ല്‍, ഫാ. ​സി​റി​ല്‍ ആ​ന​ന്ദ് ഒ​ഐ​സി, പു​ത്ത​ന്‍​വീ​ട്ടി​ല്‍ യൂ​ഹാ​നോ​ന്‍ റ​മ്പാ​ന്‍ എ​ന്നി​വ​ര്‍ വി​വി​ധ ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ന്ന വി​ശു​ദ്ധ കു​ര്‍​ബാ​ന​യി​ല്‍ മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.


ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് കു​ന്നം തി​രു​ഹൃ​ദ​യ ല​ത്തീ​ന്‍ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ല്‍ ഫാ ​ജോ​ണ്‍ റി​ബേ​രൊ​യു​ടെ ക​ല്ല​റ​യി​ല്‍ ധൂ​പപ്രാ​ര്‍​ഥ​ന ന​ട​ത്തി. തു​ട​ര്‍​ന്ന് മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ര്‍ വൈ​ദി​ക ജി​ല്ല​ക​ളി​ല്‍നി​ന്നു​ള്ള പ​ദ​യാ​ത്ര​ക​ള്‍​ക്ക് പു​തി​യ​കാ​വ് സെ​ന്‍റ് ജോ​സ​ഫ് തീ​ര്‍​ഥാ​ട​ന പ​ള്ളി​യി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി .