അ​തി​രൂ​പ​ത യു​വ​ദീ​പ്തി-​എ​സ്എം​വൈ​എം നി​ര​ണം തീ​ര്‍ഥാ​ട​നം ഭ​ക്തി​നി​ര്‍ഭ​രം
Sunday, July 7, 2024 11:23 PM IST
ച​ങ്ങ​നാ​ശേ​രി: സെ​ന്‍റ് തോ​മ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​തി​രൂ​പ​ത യു​വ​ദീ​പ്തി എ​സ്എം​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച 18-ാമ​ത് നി​ര​ണം തീ​ര്‍ഥാ​ട​നം ഭ​ക്തി​നി​ര്‍ഭ​ര​മാ​യി.

രാ​വി​ലെ ക​ത്തീ​ഡ്ര​ല്‍ ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ​കു​ര്‍ബാ​ന​യെ​ത്തു​ട​ര്‍ന്ന് 8.30ന് ​ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ.​ഡോ. ജോ​സ് കൊ​ച്ചു​പ​റ​മ്പി​ല്‍ തീ​ര്‍ഥാ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ത്തി​ച്ച തി​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​യ​ല്‍ ജോ​ണ്‍ റോ​യി​ക്കും യു​വ​ദീ​പ്തി പ​താ​ക ഡെ​പ്യൂ​ട്ടി പ്ര​സി​ഡ​ന്‍റ് ലി​ൻ​ഡാ ജോ​ഷി​ക്കും ക​ത്തീ​ഡ്ര​ല്‍വി​കാ​രി കൈ​മാ​റി. അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ബി​ന്‍ ആ​ന​ക്ക​ല്ലു​ങ്ക​ല്‍, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ടോ​ണി പു​തു​വീ​ട്ടി​ല്‍ക്ക​ളം, സ​ഞ്ജ​യ് സ​തീ​ഷ് , ജോ​സ​ഫ് ജോ​ര്‍ജ്, ലാ​ലി​ച്ച​ന്‍ മ​റ്റ​ത്തി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​ട​ഞ്ഞി​ല്ലം, വേ​ങ്ങ​ല്‍, കാ​വും​ഭാ​ഗം, പൊ​ടി​യാ​ടി വ​ഴി ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് നി​ര​ണം തീ​ര്‍ഥാ​ട​ന​കേ​ന്ദ്ര​ത്തി​ല്‍ തീ​ര്‍ഥാ​ട​നം എ​ത്തി​ചേ​ര്‍ന്നു. തീ​ര്‍ഥാ​ട​ക​ര്‍ തീ​ര്‍ഥാ​ട​ന​കേ​ന്ദ്ര​ത്തി​ല്‍ പ്രാ​ര്‍ഥി​ച്ചും തോ​മാ​ശീ​ഹാ​യു​ടെ തി​രു​ശേ​ഷി​പ്പ് വ​ണ​ങ്ങി​യും സാ​യൂ​ജ്യം നേ​ടി. അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ബി​ന്‍ ആ​ന​ക്ക​ല്ലു​ങ്ക​ല്‍ പ്രാ​ര്‍ഥ​ന ചൊ​ല്ലി സ​ന്ദേ​ശം ന​ല്‍കി. അ​തി​രൂ​പ​ത അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ടോ​ണി പു​തു​വീ​ട്ടി​ല്‍ക്ക​ളം വി​ശു​ദ്ധ​കു​ര്‍ബാ​ന​യ​ര്‍പ്പി​ച്ചു. തീ​ര്‍ഥാ​ട​ന​കേ​ന്ദ്രം റെ​ക്ട​ര്‍ ഫാ. ​ജോ​ര്‍ജ് മൂ​ലം​കു​ന്നം, ഫാ. ​ജോ​ര്‍ജ് വ​ല്ല​യി​ല്‍ എ​ന്നി​വ​ര്‍ സ​ന്ദേ​ശ​ങ്ങ​ള്‍ ന​ല്‍കി.​അ​തി​രൂ​പ​ത​യി​ലെ പ​തി​നെ​ട്ടു ഫൊ​റോ​ന​ക​ളി​ല്‍നി​ന്നു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​നു യു​വ​ജ​ന​ങ്ങ​ളും മു​തി​ര്‍ന്ന​വ​രും നി​ര​ണം തീ​ര്‍ഥാ​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.