ജെ​ബി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്ക​ണം: ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ്
Sunday, July 7, 2024 11:23 PM IST
അ​മ്പ​ല​പ്പു​ഴ: ജെ​ബി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്. ജെ​ബി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​രി​ല്‍ സ​മ​ര്‍​പ്പി​ച്ചി​ട്ട് വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ലെ വി​വ​ര​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പു​ന്ന​പ്ര മാ​ര്‍ ഗ്രി​ഗോ​രി​യോ​സ് യൂ​ണി​റ്റ് ജ​ന​റ​ല്‍ ബോ​ഡി യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ടു​ക​യും റി​പ്പോ​ര്‍​ട്ടി​ലെ വി​ഷ​യ​ങ്ങ​ള്‍ വി​വി​ധ ക്രൈ​സ്ത​വ വി​ഭാ​ഗ​ങ്ങ​ളു​മാ​യി ച​ര്‍​ച്ച​ചെ​യ്ത് അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പി​ലാ​ക്കു​ക​യും വേ​ണ​മെ​ന്ന് യോ​ഗം സ​ര്‍​ക്കാ​രി​നോ​ട് അ​ഭ്യ​ര്‍​ഥി​ച്ചു.


യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ന്‍ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം ക​രി​പ്പി​ങ്ങാ​പ്പു​റം യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ല​വി​ലു​ള്ള യൂ​ണി​റ്റ് ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ക്കു​ക​യും പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തു. ബേ​ബി പാ​റ​ക്കാ​ട​ന്‍ - പ്ര​സി​ഡ​ന്‍റ്, ജോ​സ​ഫ് അ​പ്പ​ച്ച​ന്‍ തൈ​വേ​ലി​ക്ക​കം- വൈ​സ് പ്ര​സി​ഡ​ന്‍റ്, പി.​ടി. ജോ​സ​ഫ് പു​ത്ത​ന്‍​വീ​ട്ടി​ല്‍ - ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, സു​ഷ വ​ര്‍​ഗീ​സ് പൂ​ണി​യി​ല്‍ - വൈ​സ് പ്ര​സി​ഡ​ന്‍റ്, മേ​രി​ക്കു​ട്ടി തോ​മ​സ് ജ​യ്‌​ഡെ​യി​ല്‍ - ട്ര​ഷ​റ​ർ, കെ.​ടി. ആ​ന്‍റ​ണി ക​ണ്ണാ​ട്ടു​മ​ഠം-​രൂ​പ​ത പ്ര​തി​നി​ധി എ​ന്നി​വ​രെ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.